kerala
അവകാശങ്ങള്‍ ജനങ്ങള്‍ക്ക്, ആനുകൂല്യങ്ങള്‍ മുഖ്യമന്ത്രിക്ക്; മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനായുള്ള ചെലവുകൾ വർധിച്ചു
ബജറ്റിൽ വകയിരുത്തിയ തുക തികഞ്ഞാൽ അധിക ഫണ്ടുകളും അനുവദിക്കുമെന്ന് സൂചനയുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേഴ്സണൽ സ്റ്റാഫിനായുള്ള ചെലവുകൾ പുതിയ ബജറ്റിൽ വർധിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തേക്ക് 4.23 കോടി രൂപയാണ് ബജറ്റിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2022-23ൽ ഈ ചെലവ് 3.71 കോടിയായിരുന്നു. അത് പിന്നീട് 2024-25ലെ പുതുക്കിയ കണക്ക് പ്രകാരം 3.85 കോടിയായി ഉയർന്നു. ബജറ്റിൽ വകയിരുത്തിയ തുക തികഞ്ഞാൽ അധിക ഫണ്ടുകളും അനുവദിക്കുമെന്ന് സൂചനയുണ്ട്.
മൊത്തം 33 അംഗങ്ങളാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുളളത്. കൂടാതെ 12 താൽക്കാലിക ജീവനക്കാരും പ്രവർത്തിക്കുന്നു. കേരളത്തില്‍ മുമ്പ് ഭരിച്ച മറ്റ് മുഖ്യമന്ത്രിമാരില്‍ കൂടുതല്‍ സ്റ്റാഫ് അംഗങ്ങളെ പിണറായി വിജയന്‍ നിലനിർത്തുന്നുണ്ട്.
ശമ്പളത്തിന് 3.25 കോടി രൂപ, ക്ഷാമബത്തയ്ക്കായി 51.14 ലക്ഷം, വീട് വാടക അലവന്‍സായി 13.95 ലക്ഷം, മെഡിക്കൽ റീഇമ്പഴ്‌സ്മെന്‍റ് 63,000 രൂപ, മറ്റ് അലവൻസുകൾക്ക് 4.61 ലക്ഷം, ഓവർടൈം അലവൻസ് 1,000 രൂപ, വേതനത്തിനായി 16.78 ലക്ഷം, യാത്രാ ബത്തക്ക് 10 ലക്ഷം, സ്ഥലം മാറ്റ ബത്തയ്ക്കായി 15,000 രൂപ, അവധി യാത്രാനുകൂല്യത്തിന് 16,000 രൂപ എന്നിങ്ങനെയാണ് സ്റ്റാഫിനായുള്ള ബജറ്റ് വിഹിത ചെലവുകൾ വിതരണം ചെയ്തിരിക്കുന്നത്.
kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന
. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.3 ശതമാനം ഉയര്‍ന്ന് 4,072.87 ഡോളറായി.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 20 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന്റെ വില 11,410 രൂപയായി ഉയര്‍ന്നു. പവന്റെ വില 160 രൂപ ഉയര്‍ന്ന് 91,280 രൂപയായാണ് പവന്റെ വില വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി വില 9,385 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി ഗ്രാമിന് 7310 ആയും പവന് 58,480 രൂപയായും ഉയര്‍ന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. 0.1 ശതമാനം ഇടിഞ്ഞ് 4,072.87 ഡോളറായാണ് വില കുറഞ്ഞത്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.3 ശതമാനം ഉയര്‍ന്ന് 4,072.87 ഡോളറായി. യു.എസ് ജോബ് ഡാറ്റ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതില്‍ പ്രതീക്ഷിച്ചത്ര തിരിച്ചടി ഉണ്ടാകാതിരുന്നതോടെ ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറക്കാനുള്ള സാധ്യതകള്‍ വീണ്ടും വിരളമായത് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
വ്യാഴാഴ്ച രണ്ട് തവണയായി 55 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. പവന്റെ വിലയില്‍ 440 രൂപയുടെ കുറവുണ്ടായത്. 91,560 രൂപയുണ്ടായിരുന്ന സ്വര്‍ണവില 91,120 രൂപയായാണ് കുറഞ്ഞത്.
kerala
തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്ന്; ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ. പത്മകുമാറിനെതിരെ നിര്‍ണായക കണ്ടെത്തല്‍
കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ നേരത്തെ തന്നെ പത്മകുമാര്‍ ഇടപെടല്‍ നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ എ. പത്മകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടില്‍ എ. പത്മകുമാറിനെതിരെ നിര്‍ണായക കണ്ടെത്തല്‍. തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍ നിന്ന്. കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിടാന്‍ നേരത്തെ തന്നെ പത്മകുമാര്‍ ഇടപെടല്‍ നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ഫെബ്രുവരി ബോര്‍ഡിനു മുന്നില്‍ പത്മകുമാര്‍ വിഷയം അവതരിപ്പിച്ചു. ബോര്‍ഡ് അംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. ഉദ്യോഗസ്ഥ തലത്തില്‍ നടപടി തുടങ്ങിയതിനുശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൊടുത്തുവിടാന്‍ നടപടി സ്വീകരിക്കണമെന്ന് പത്മകുമാര്‍ നിര്‍ദ്ദേശം നല്‍കിയതായി മുരാരി ബാബുവും സുധീഷുമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, എന്‍.വാസുവിന്റെ മൊഴിയും പത്മകുമാറിനു കുരുക്കായി. പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അടുത്ത ബന്ധമെന്നും പോറ്റിയുടെ അപേക്ഷയില്‍ പത്മകുമാര്‍ അമിത താല്പര്യമെടുത്തെന്നും ദേവസ്വം മുന്‍ കമ്മീഷണറും ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എന്‍.വാസു മൊഴി നല്‍കിയിട്ടുണ്ട്. നടപടി വേഗത്തിലാക്കാന്‍ പത്മകുമാര്‍ നിര്‍ദ്ദേശം നല്‍കിയെന്നും വാസുവിന്റെ മൊഴിയിലുണ്ട്.
തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.
kerala
തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും
നാളെ നടക്കുന്ന സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നു മണി വരെ നേരിട്ടോ നിര്‍ദേശകന്‍ വഴിയോ പത്രിക സമര്‍പ്പിക്കാം. നാളെ നടക്കുന്ന സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 24 ആണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി.
ഇന്നലെ മാത്രം 50,707 പത്രികകള്‍ ലഭിച്ചു. ഇതുവരെ 95,369 പത്രികകളാണ് സമര്‍പ്പിച്ചത് . മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഡിസംബര്‍ 9, 11 തീയതികളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുനിരത്തുകളില്‍ അനധികൃത ബാനറുകളും പോസ്റ്ററുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും സ്ഥാപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഹൈക്കോടതി. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഉത്തരവാദികളില്‍ നിന്ന് പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരില്‍ നിന്ന് പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോടും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍മാരോടും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala16 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala14 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala13 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala16 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala12 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

