മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വെടിക്കെട്ട് പ്രകടനത്തിലൂടെ റെക്കോര്‍ഡ് തീര്‍ത്ത് ഋഷഭ് പന്ത്‌. രഞ്ജിയില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് ഈ ഡല്‍ഹിക്കാരന്‍ സ്വന്തം പേരിലാക്കിയത്. 48 പന്തില്‍ 100 റണ്‍സാണ് ഋഷഭ് പന്ത്‌ നേടിയത്. തിരുവനന്തപുരം സെന്റ്‌സേവിയര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഡല്‍ഹിയും ജാര്‍ഖണ്ഡും തമ്മിലുള്ള രഞ്ജി മത്സരത്തിലാണ് പന്തിന്റെ വെടിക്കെട്ട് പ്രകടനം. 69 പന്തില്‍ സെഞ്ച്വറി നേടിയ നമാന്‍ ഓജയുടെ പേരിലായിരുന്നു ഇതുവരെ രഞ്ജിയിലെ വേഗമേറിയ സെഞ്ച്വറി. പത്ത് സിക്‌സറുകളും നാല് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. ആദ്യ ഇന്നിങ്‌സിലും ഋഷഭ് പന്ത്‌
സെഞ്ച്വറി നേടിയരുന്നു. 106 പന്തില്‍ 117 റണ്‍സായിരുന്നു പന്തിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍. എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ 82 പന്തില്‍ നിന്നായിരുന്നു ഋഷഭിന്റെ
സെഞ്ച്വറി. രഞ്ജിയില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്നായി 700 റണ്‍സും ഈ പത്തൊമ്പതുകാരന്‍ നേടിയിട്ടുണ്ട്