മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയേക്കാള്‍ കേമനാണ് രോഹിത് ശര്‍മയെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്ക്രറ്റ് താരം സന്ദീപ് പാട്ടീല്‍. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ രോഹിതിനു കീഴില്‍ ഇന്ത്യ സ്വന്തമാക്കിയതിനു പിന്നാലെയാണ് സന്ദീപ് പാട്ടിലിന്റെ പരാമര്‍ശം.

നിലവില്‍ രോഹിതാണ് മികച്ച ബാറ്റ്‌സ്മാന്‍.കോഹ്‌ലിയുടെ ആരാധകര്‍ക്ക് ഞാന്‍ പറയുന്നത് ഇഷ്ടപ്പെടില്ലെന്നെനിക്കറിയാം എന്റെ നിഗമനം ഇതാണ്.ടെസ്റ്റ് ക്രിക്കറ്റില്‍ വിരാടിന്റെ പ്രകടനം മികച്ചതാണ്. അതേസമയം ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ രോഹിതാണ് കോഹ് ലിയേക്കാള്‍ മികച്ച ബാറ്റ്‌സ്മാന്‍ സന്ദീപ് പാട്ടീല്‍ ്അഭിപ്രായപ്പെട്ടു. അടുത്ത ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇരുവരും മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

1980ല്‍ പാകിസ്താനെതിരെ ടെസ്റ്റില്‍ അരങ്ങേറിയ സന്ദീപ് പാട്ടീല്‍ 29 ടെസ്റ്റുകളിലും 45 ഏകദിനത്തിലും ഇന്ത്യക്കായി പാഡണഞ്ഞിട്ടുണ്ട്.