Culture

വാഗമണില്‍ റോപ്പ്‌വേ പൊട്ടി വീണു; അപകടത്തില്‍പെട്ടത് 15 ഓളം പേര്‍

By chandrika

February 23, 2019

ഇടുക്കി വാഗമണില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ റോപ്പ്‌വേ പൊട്ടി വീണ് അപകടം. രേ സമയം മൂന്നു പേര്‍ക്ക് മാത്രം കയറാവുന്ന റോപ്‌വേയില്‍ 15നും 20 നും ഇടയില്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായത്. റോപ്പ്‌വേയിലുണ്ടായിരുന്ന 15ഓളം പേര്‍ക്ക് പരിക്കേറ്റു.

ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. അങ്കമാലി മഞ്ഞപ്ര സണ്‍ഡേ സ്‌കൂളിലെ അധ്യാപകരും കുട്ടികളുമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആസ്പത്രിയിയില്‍ പ്രവേശിപ്പിച്ചു.