കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ ബുള്ളറ്റ് കത്തിനശിച്ചു. ബൈക്ക് ഓടിച്ചിരുന്ന മലാപ്പറമ്പ് സ്വദേശി മാനന്ത്രാവില്‍ ഷിജേഷ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10മണിക്ക് ബൈക്കുമായി നഗരത്തിലെത്തിയ ഷിജേഷ് ചെറൂട്ടിറോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ സ്പാര്‍ക്ക് പ്ലഗില്‍ നിന്ന് തീ ഉയരുന്നത് കണ്ട് വാഹനത്തില്‍ നിന്ന് ചാടി ഇറങ്ങുകയായിരുന്നു. ഷിജേഷിന്റെ കെ.എല്‍. 11. ബി.സി. 1546 ബുള്ളറ്റ് ബൈക്കാണ് അഗ്നിക്കിരയായത്. വിവരം അറിഞ്ഞെത്തിയ ബീച്ച് ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ കെ.എസ്. സുനില്‍, രാജേഷ് കളത്തില്‍, ജിതിന്‍ ബാബു, സജീഷ്, ഹോം ഗാര്‍ഡ് പി.കെ. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബൈക്കുടമ അറിയിച്ചു. സംഭവത്തില്‍ ഉടമ വെള്ളയില്‍ പൊലീസില്‍ പരാതി നല്‍കി.