Connect with us

kerala

ദീർഘദൂര ട്രെയിനുകളിൽ പോലും ആർപിഎഫിനെ കാണാനില്ല; യാത്രക്കാരുടെ സുരക്ഷ ആശങ്കയിൽ

കഴിഞ്ഞ ദിവസം കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ മദ്യപൻ നടത്തിയ അതിക്രമങ്ങൾ നേരിട്ടത് യാത്രക്കാർ തനിച്ചായിരുന്നു.

Published

on

ദീർഘദൂര ട്രെയിനുകളിൽ പോലും യാത്രക്കാരുടെ സുരക്ഷയ്ക്കായി ആവശ്യത്തിന് ആർപിഎഫ് ഉദ്യോഗസ്ഥരില്ല. കഴിഞ്ഞ ദിവസം കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ മദ്യപൻ നടത്തിയ അതിക്രമങ്ങൾ നേരിട്ടത് യാത്രക്കാർ തനിച്ചായിരുന്നു. ആർപിഎഫിന്റെ സേവനം ആവശ്യപ്പെട്ടെങ്കിലും എത്തിയത് 2 ടിടിഇമാർ മാത്രമാണ്. ഇവർക്കും പരാക്രമം കാട്ടിയ മദ്യപനെ കായികമായി നേരിടാനായില്ല. ഒടുവിൽ യാത്രക്കാർ സംഘം ചേർന്നാണ് അക്രമം തടഞ്ഞത്.

സ്കൂൾ പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിനായി ട്രെയിനിൽ പോകുകയായിരുന്ന പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികളുടെ ബാഗുകൾ മദ്യപൻ കടലുണ്ടി കഴിഞ്ഞ സമയം പുറത്തേക്കു വലിച്ചെറിയുകയും പെൺകുട്ടിക്കു നേരെ പാഞ്ഞടുക്കുകയും ചെയ്തിരുന്നു. ആർപിഎഫിന്റെ സേവനം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്ന് ഇവരുടെ പരിശീലകനാണ് പരാതിപ്പെട്ടത്. തുടർന്ന് മദ്യപനെ യാത്രക്കാർ ചേർന്ന് തിരൂർ ആർപിഎഫ് സ്റ്റേഷനിൽ ഏൽപിച്ചു. എന്നാൽ പുറത്തേക്ക് വലിച്ചെറിഞ്ഞ ബാഗ് വീണ്ടെടുത്ത് നൽകാൻ ആർപിഎഫ് തയാറായില്ലെന്നും ഇവർ പരാതിപ്പെടുന്നുണ്ട്.

ഒടുവിൽ കടലുണ്ടിയിലുണ്ടായിരുന്ന ഒരു ബന്ധുവിനെ ഫോണിൽ വിളിച്ചാണ് ബാഗ് കണ്ടെത്തിയത്. എന്നാൽ ഇതിലുണ്ടായിരുന്ന വസ്തുക്കളെല്ലാം നശിച്ചിരുന്നു. പല ദീർഘദൂര ട്രെയിനുകളിലും ആർപിഎഫ് ഇല്ലാത്തത് ഏറെ പ്രയാസമുണ്ടാക്കുന്നതായി യാത്രക്കാരുടെ പരാതിയുണ്ട്. ഭിക്ഷാടന സംഘങ്ങളുടെയും മോഷ്ടാക്കളുടെയുമെല്ലാം ശല്യം ട്രെയിനിൽ കൂടിയിട്ടുമുണ്ട്.

റിസർവേഷൻ ബോഗികളിൽ അനധികൃതമായി കയറി സീറ്റുകൾ കയ്യടക്കി യാത്ര ചെയ്യുന്നവരെയും കൂടുതൽ പണം നൽകി യാത്ര ചെയ്യുന്നവർ സഹിക്കേണ്ട സ്ഥിതിയാണ്. ഭിന്നശേഷിക്കാർക്കുള്ള ബോഗികളിൽ സാധാരണ യാത്രക്കാർ കയറി യാത്ര നടത്തുന്ന സംഭവങ്ങളുമുണ്ടാകാറുണ്ട്. മാറാൻ ആവശ്യപ്പെടുമ്പോൾ തർക്കമുണ്ടാകുന്നതും പതിവാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നുണ്ട്.

 രാജ്യറാണി എക്സ്പ്രസ്സ് ട്രെയിനിലെ ഷൂ മോഷ്‌ടാവിനെ തിരയുന്നു

രാജ്യറാണി ട്രെയിനിൽ യുവാവിന്റെ ഷൂസ് കവർന്ന കള്ളനെ അന്വേഷിക്കുന്നു. രാവിലെ രാജ്യറാണി ട്രെയിനിൽ ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് കയറിയ യുവാവിന്റെ ഷൂസാണ് യാത്രയ്ക്കിടെ മോഷണം പോയത്. ഷൂസ് ഊരിയിട്ട് ബർത്തിൽ ഉറങ്ങാൻ കിടന്നതാണ്. ഉണർന്നു നോക്കിയപ്പോൾ കാണാനില്ല.

3 ദിവസം മുൻപ് വാങ്ങിയ വില കൂടിയ ഷൂസാണ് നഷ്ടപ്പെട്ടതെന്ന് യുവാവ്. 8 വർഷമായി ഈ പാതയിൽ യാത്ര ചെയ്യുന്നുണ്ടെന്നും ആദ്യമാണ് ഇത്തരമൊരു അനുഭവമെന്നും ഇയാൾ. ഇതു സംബന്ധിച്ച് ഉദ്യോഗസ്‌ഥർക്ക് പരാതി നൽകുകയായിരുന്നു. രാജ്യറാണി ട്രെയിനിൽ വിലകൂടിയ ചെരുപ്പുകളും ഷൂസുകളും മോഷണം പോകുന്നത് പതിവാണെന്ന് യാത്രക്കാർ.

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending