മുംബൈ: ഓടുന്ന ട്രെയിനില്‍ കയറുന്നതിനിടെ അടിയിലേക്ക് വീഴാന്‍പോയ യാത്രക്കാരനെ രക്ഷിച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) ഉദ്യോഗസ്ഥന്‍. മഹാരാഷ്ട്രയിലെ പന്‍വേല്‍ സ്റ്റേഷനിലാണ് സംഭവം.

ഒരാള്‍ ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുകയും യാത്രക്കാരന്‍ അയാളെ സഹായിക്കുകയും ചെയ്യുന്നതു വിഡിയോയില്‍ കാണാം. ഇതിനിടയില്‍ ട്രെയിനിന്റെ അടിയിലേക്ക് വീഴാന്‍ പോയയാളെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ കൃത്യസമയത്തു വന്ന് പിന്നോട്ട് വലിച്ചു രക്ഷിക്കുകയായിരുന്നു.