Connect with us

Sports

ഫിഫയെ വെല്ലുവിളിച്ച് റഷ്യ; 2026ല്‍ ബദല്‍ ടൂര്‍ണമെന്റിന് റഷ്യ പദ്ധതിയൊരുക്കുന്നു

യുഎസുകാരുടെ കായിക മാധ്യമങ്ങളാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

Published

on

മോസ്‌കോ: ഫിഫയെ വെല്ലുവിളിച്ച് 2026 ഫുട്‌ബോള്‍ ലോകകപ്പിനോട് സമാന്തരമായി ബദല്‍ ലോകകപ്പ് ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ റഷ്യ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. യുഎസുകാരുടെ കായിക മാധ്യമങ്ങളാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ റഷ്യന്‍ ഫുട്‌ബോള്‍ യൂണിയന്‍ (RFU) ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

യുക്രെയ്‌നിലെ യുദ്ധനടപടികളുടെ പശ്ചാത്തലത്തില്‍ 2022 ഫെബ്രുവരി മുതല്‍ ഫിഫയും യുവേഫയും ഉള്‍പ്പെടെ എല്ലാ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും റഷ്യ വിലക്കിലാണ്. ഈ വിലക്ക് മറികടക്കാനും ഫിഫയ്ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കാനുമാണ് സമാന്തര ലോകകപ്പിനുള്ള ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2026 ലോകകപ്പ് നടക്കുന്നത് യുഎസ്എ, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായിട്ടാണ്. ഇതേ സമയം റഷ്യയില്‍ തന്നെയായിരിക്കും പുതിയ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനുള്ള ശ്രമം. യോഗ്യത നേടാതിരുന്ന രാജ്യങ്ങളായ സെര്‍ബിയ, ഗ്രീസ്, ചിലി, പെറു, വെനിസ്വേല, നൈജീരിയ, കാമറൂണ്‍, ചൈന എന്നിവയെക്കുറിച്ചും റഷ്യ ചര്‍ച്ചകള്‍ നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പ് നടത്തിയതായിരുന്നു റഷ്യയുടെ അവസാന ഫിഫ പങ്കാളിത്തം.

പുതിയ ടൂര്‍ണമെന്റിനായി 2018 ലോകകപ്പിന് വേദിയായ നാല് സ്റ്റേഡിയങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും പദ്ധതിയെന്ന് സൂചന. അന്താരാഷ്ട്ര ഫുട്‌ബോളില്‍ പുതിയ വിദ്വേഷരേഖ സൃഷ്ടിക്കാന്‍ ഇടയാക്കാവുന്ന നീക്കമാണിതെന്നുള്ള ആശയക്കുഴപ്പവും ഉയരുന്നുണ്ട്.

News

2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയിലേക്ക്; അഹ്‌മദാബാദ് ആതിഥേയത്വം വഹിക്കും

ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാവുന്നത്.

Published

on

ഗ്ലാസ്ഗോ: 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയിലേക്ക്. അഹമ്മദാബാദ് ആതിഥേയത്വം വഹിക്കും. സ്‌കോട്‌ലണ്ടിലെ ഗ്ലാസ്ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് സ്പോര്‍ട്സ് ജനറല്‍ അസംബ്ലിയില്‍ 74 കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പ്രതിനിധികള്‍ ഇന്ത്യയുടെ ബിഡ് അംഗീകരിച്ചു. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാവുന്നത്. 2010 ല്‍ ഇതിനു മുമ്പ് ഇന്ത്യയില്‍ വെച്ച് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. അന്ന് ന്യൂ ഡല്‍ഹിയായിരുന്നു ആതിഥേയ ന?ഗരം.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ, കായികവകുപ്പ് ജോയിന്റ് സെക്രട്ടറി കുണാല്‍ ?ഗുജറാത്ത് ഹര്‍ഷ് സാങ്വി എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 2036 ഒളിംപിക്‌സിനായുള്ള ഇന്ത്യയുടെ അവകാശ വാദങ്ങള്‍ക്ക് ബലമേകുന്നതാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്.

Continue Reading

Cricket

‘ഇംഗ്ലണ്ടില്‍ വിജയം നേടിയ, ചാമ്പ്യന്‍സ് ട്രോഫി നേടിയ അതേ ആളാണ് ഞാന്‍, ‘: ഗൗതം ഗംഭീര്‍

തന്റെ ഒന്നരവര്‍ഷത്തെ ഭരണത്തില്‍ ടീം എന്ത് നേട്ടങ്ങളാണ് കൈവരിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Published

on

ഗുവാഹത്തിയില്‍ ദക്ഷിണാഫ്രിക്കയോട് 408 റണ്‍സിന്റെ നാണംകെട്ട തോല്‍വി 2-0ന് കലാശിച്ചതിന് പിന്നാലെ, തന്റെ ഭാവി തീരുമാനിക്കേണ്ടത് ബിസിസിഐയാണെന്ന് ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ പറഞ്ഞു. തന്റെ ഒന്നരവര്‍ഷത്തെ ഭരണത്തില്‍ ടീം എന്ത് നേട്ടങ്ങളാണ് കൈവരിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

‘ഇത് തീരുമാനിക്കേണ്ടത് ബിസിസിഐയാണ്. ഞാന്‍ ഇത് മുമ്പ് പറഞ്ഞിട്ടുണ്ട്, ഇന്ത്യന്‍ ക്രിക്കറ്റ് പ്രധാനമാണ്, ഞാന്‍ പ്രധാനമല്ല. ഇംഗ്ലണ്ടില്‍ വിജയിച്ച, ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവ നേടിയ അതേ പയ്യനാണ് ഞാന്‍. ഇത് പഠിക്കുന്ന ടീമാണ്,’ മത്സരത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഗംഭീര് പറഞ്ഞു.

കൂടാതെ, തന്നില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് എല്ലാവരും കുറ്റക്കാരാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു. കുറ്റം എല്ലാവരുടെയും പേരിലാണെന്നും തുടങ്ങുന്നത് എന്നില്‍ നിന്നാണെന്നും ഗംഭീര്‍ പറഞ്ഞു.

‘ഞങ്ങള്‍ നന്നായി കളിക്കേണ്ടതുണ്ട്. 95/1 മുതല്‍ 122/7 വരെ സ്വീകാര്യമല്ല. നിങ്ങള്‍ ഏതെങ്കിലും വ്യക്തിയെയോ ഏതെങ്കിലും പ്രത്യേക ഷോട്ടിനെയോ കുറ്റപ്പെടുത്തരുത്. കുറ്റപ്പെടുത്തല്‍ എല്ലാവര്‍ക്കുമായി കിടക്കുന്നു. ഞാന്‍ ഒരിക്കലും വ്യക്തികളെ കുറ്റപ്പെടുത്തിയിട്ടില്ല, അത് മുന്നോട്ട് പോകില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെയും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും നടന്ന ഇരട്ട ഹോം വൈറ്റ്വാഷുകള്‍ ഉള്‍പ്പെടെ 18 ടെസ്റ്റുകളില്‍ 10 എണ്ണത്തിലും തോറ്റ ഗംഭീറിന് കീഴില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ പ്രകടനം കുറഞ്ഞു.

408 റണ്‍സിന്റെ തോല്‍വി ടെസ്റ്റ് ക്രിക്കറ്റിലെ റണ്ണിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണ്, അത് നാട്ടിലായാലും പുറത്തായാലും. മുന്‍ ക്രിക്കറ്റ് താരങ്ങളായ വെങ്കിടേഷ് പ്രസാദും അനില്‍ കുംബ്ലെയും ഗംഭീറിനെ വിമര്‍ശിച്ചു. ടീമിലെ അടിക്കടിയുള്ള മാറ്റങ്ങളും പരമ്പരാഗത ഫോര്‍മാറ്റിലെ സ്‌പെഷ്യലിസ്റ്റുകളേക്കാള്‍ ഓള്‍റൗണ്ടര്‍മാരില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കോച്ചിന്റെ ചായ്വുമാണ് ഇത്തരം പ്രകടനങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞു. എന്നിരുന്നാലും, ടെസ്റ്റ് ക്രിക്കറ്റിന് പരിമിതമായ കഴിവുകളുള്ള കഠിനമായ കഥാപാത്രങ്ങള്‍ ആവശ്യമാണെന്ന് ഗംഭീര്‍ പറഞ്ഞു. ‘ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഏറ്റവും പ്രഗത്ഭരും കഴിവുറ്റവരുമായ ക്രിക്കറ്റ് താരങ്ങളെ ആവശ്യമില്ല. ഞങ്ങള്‍ക്ക് വേണ്ടത് പരിമിതമായ കഴിവുകളുള്ള കഠിനമായ കഥാപാത്രങ്ങളാണ്. അവര്‍ മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍മാരെ ഉണ്ടാക്കുന്നു,’ ഗംഭീര്‍ പറഞ്ഞു.

Continue Reading

Sports

ഗാംഭീറിനെ ചവിട്ടി പുറത്താക്കണം

Published

on

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാവാൻ ഗൗതം ഗാംഭീറിന്റെ യോഗ്യത എന്തായിരുന്നു…? വിശാലമായ പ്രക്രിയയിലുടെയായിരുന്നു അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് ക്രിക്കറ്റ് ബോർഡിലെ ഉന്നതർ പറയുമെങ്കിൽ ഇന്ത്യന്‍ ക്രിക്കറ്റ് അകത്തളങ്ങളെ വ്യക്തമായി അറിയുന്നവർക്ക് കൃത്യമായി ഗാംഭീറിന്റെ യോഗ്യതയറിയാം. ടോം മൂഡിയെന്ന ഓസ്‌ട്രേലിയക്കാരൻ മുതൽ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയ വിഖ്യാതരിൽ നിന്നും ഗാംഭീറിനെ വിത്യസ്തനാക്കിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയമായിരുന്നു. ജയ് ഷാ എന്ന കേന്ദ്ര സര്‍ക്കാർ വക്താവ് ഇന്ത്യൻ ക്രിക്കറ്റ് ബോര്‍ഡിലും ഇപ്പോൾ രാജ്യാന്തര ക്രിക്കറ്റിലും പിടിമുറുക്കിയതിന്റെ പരിണിത ഫലമാണ് ബി.ജെ.പിയെ പാര്‍ലമെന്റിൽ പ്രതിനിധീകരിച്ച ഡൽഹിക്കാരനായ ഗാംഭീർ വലിയ പദവിയിലെത്തിയത്. രവിശാസ്ത്രി, അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ് തുടങ്ങി മികച്ച പരിശീലകർക്ക് കീഴിൽ കളിച്ച ഇന്ത്യൻ താരങ്ങൾക്ക് ഗാംഭീര്‍ എന്ന പരിശീലകൻ തുടക്കം മുതൽ തലവേദനയായിരുന്നു. രോഹിത് ശര്‍മ, വിരാത് കോലി, രവീചന്ദ്രൻ അശ്വിൻ,മുഹമ്മദ് ഷമി തുടങ്ങീയ സീനിയേഴ്‌സിനെയെല്ലാം അകറ്റി താരതമ്യേന ചെറുപ്പക്കാരനായ ശുഭ്മാൻ ഗില്ലിനെ നായകനാക്കിയതോടെ ടീമിലെ ഏകാധിപതിയായി ഗാംഭീർ മാറിയിരിക്കുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും ടീം തകർന്നിരിക്കുന്നു. 408 റൺസിനാണ് തോൽവി. ഇതോടെ രണ്ടിൽ രണ്ട് ടെസ്റ്റിലും അപമാനം.ആദ്യ ടെസ്റ്റ് കൊൽക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സിൽ നടന്നപ്പോൾ മൂന്ന് ദിവസത്തിനകം തോറ്റ് തൊപ്പിയിട്ടിരുന്നു ഇന്ത്യൻ സംഘം. ഇന്ത്യന്‍ ടീമിന് വേണ്ടി, ഗാംഭീറിന്റെ പ്രത്യേക നിര്‍ദ്ദേശത്തിൽ നിര്‍മിച്ച പിച്ചിലായിരുന്നു ദക്ഷിണാഫ്രിക്കൻ ബൗളര്‍മാര്‍ ഇന്ത്യൻ ബാറ്റര്‍മാരെ ഇല്ലാതാക്കിയത്. ഗോഹട്ടിയിലെ രണ്ടാം ടെസ്റ്റിലും അത് തന്നെ കണ്ടു. ആഫ്രിക്കയുടെ വാലറ്റക്കാര്‍ പോലും സെഞ്ച്വറി സ്വന്തമാക്കിയ മല്‍സരത്തിൽ ഇന്ത്യയുടെ ഒരു ബാറ്റര്‍ മാത്രമാണ് അര്‍ധശതകം നേടിയത്. ഇന്നിപ്പോൾ ടീം രണ്ടാം ഇന്നിംഗ്സിൽ നേടിയത് 140 റൺസ്. പരുക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം ടീമിന്റെ അമരക്കാരനായ റിഷാഭ് പന്ത് ഉള്‍പ്പെടെയുളളവർ നിരുത്തരവാദിത്ത്വത്തിന്റെ പ്രതീകങ്ങളായ കാഴ്ച്ചയിൽ മാര്‍ക്കോ ജാന്‍സൺ എന്ന സീമർ ഷോട്ട് പിച്ച് പന്തുകളിലൂടെ ഇന്ത്യയെ തരിപ്പണമാക്കി. ഗാംഭീറിന്റെ ടീം സെലക്ഷനും കുട്ടിക്കളിയായി മാറുന്നു. ടി-20 ക്രിക്കറ്റിലെ താരങ്ങള്‍ക്ക് ടെസ്റ്റ് സെലക്ഷന്‍ നല്‍കുന്നു. വാലറ്റക്കാരനെ പിടിച്ച് മൂന്നാം നമ്പറില്‍ കളിപ്പിക്കുന്നു. നാല് സ്പിന്നര്‍മാരെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ട് അതിലൊരു സ്പിന്നര്‍ക്ക് ഒരു ഓവര്‍ മാത്രം പന്ത് നല്‍കുന്നു, കളിക്കാരോട് മോശമായി സംസാരിക്കുന്നു എന്ന് തുടങ്ങി ഗാംഭീറിനെതിരെ വിമര്‍ശനങ്ങള്‍ പലതാണ്. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന രവിശാസ്ത്രിയും സുനില്‍ ഗവാസ്‌ക്കറുമെല്ലാം ഗാംഭീറിന്റെ തന്ത്രങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുന്നു. ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് കോടികള്‍ കൈപ്പറ്റി കഴിയുന്ന ഗാംഭീറിന് കീഴില്‍ ഇന്ത്യ നാട്ടില്‍ ജയിച്ച ടെസ്റ്റ് മല്‍സരങ്ങള്‍ നോക്കുക- താരതമ്യേന ദുര്‍ബലരായ വിന്‍ഡീസ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ. കഴിഞ്ഞ വര്‍ഷമാണ് ന്യുസിലന്‍ഡ് സംഘം ഇന്ത്യയിലെത്തി ആതിഥേയ സംഘത്തെ മൂന്നില്‍ മൂന്നും ടെസ്റ്റിലും തോല്‍പ്പിച്ചത്.

ഇന്ത്യക്ക് ടെസ്റ്റ് ക്രിക്കറ്റിലേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നു ഇത്. സ്വന്തം വേദിയില്‍ ഇന്ത്യയെ തോല്‍പ്പിക്കുക പ്രയാസമാണെന്ന് പ്രതിയോഗികള്‍ തന്നെ സമ്മതിക്കുമ്പോഴായിരുന്നു ഇന്ത്യയില്‍ കളിച്ച് പരിചയം കുറഞ്ഞ താരങ്ങളെയുമായി വന്ന് കിവികള്‍ എല്ലാ ടെസ്റ്റുകളും സ്വന്തമാക്കിയത്. ഈ തകര്‍ച്ചയില്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്ടമായിരുന്നു. അന്നത്തെ നായകന്‍ രോഹിത് ശര്‍മക്ക് ഗാംഭീറിന്റെ ഇടപെടലുകളില്‍ മനം മടുത്തിരുന്നു. മറ്റൊരു സീനിയര്‍ ബാറ്റര്‍ വിരാത് കോലിയാവട്ടെ പണ്ട് മുതലേ തന്നെ ഗാംഭീറിന്റെ രീതികളോട് താല്‍പ്പര്യമില്ലാത്തയാളാണ്. സീനിയേഴ്‌സിനെ ഇല്ലാതാക്കാന്‍ തനിക്ക് തല്‍പ്പരരായ ജൂനിയേഴ്‌സിനെ ഉയര്‍ത്തുകയാണ് ഗാംഭീറിന്റെ രീതി. അജിങ്ക്യ രഹാനേ. ചേതേശ്വര്‍ പുജാര തുടങ്ങി ടെസ്റ്റ് ക്രിക്കറ്റിലെ പുകള്‍പെറ്റ ഇന്ത്യന്‍ ബാറ്റര്‍മാര്‍ മനം മടുത്തവരാണ്. ഇപ്പോള്‍ രോഹിതിനോടും വിരാതിനോടും അതേ കലിപ്പാണ് ഗാംഭീര്‍ തീര്‍ക്കുന്നത്. ഒരു വര്‍ഷം കൂടി ടെസ്റ്റ് ക്രിക്കറ്റില്‍ സുന്ദരമായ ഭാവിയുണ്ടായിരുന്ന വിരാത് ഇനി ഞാനില്ല എന്ന് വ്യക്തമാക്കിയത് കോച്ചിന്റെ രീതികളില്‍ മനം മടുത്താണ്. സഞ്ജു സാംസണ്‍ എന്ന മലയാളിയോട് കരുണയില്ലാത്ത സമീപനമാണ് ഗാംഭീറിന്റേത്.

ഏകദിന ക്രിക്കറ്റിലും ടി-20 യിലും വ്യക്തമായ റെക്കോര്‍ഡുണ്ടായിട്ടും സഞ്ജുവിനെ ബോധപൂര്‍വ്വം തഴയുന്ന രീതി. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ സഞ്ജുവിന് അവസരം നല്‍കാതിരുന്നപ്പോള്‍ സ്വന്തക്കാര്‍ക്കെല്ലാം ഗാംഭീര്‍ അവസരം നല്‍കുന്നുമുണ്ട്. ടി-20 സംഘത്തിലും സഞ്ജു പതിവായി തഴയപ്പെടുമ്പോള്‍ ധ്രുവ് ജുറൈല്‍, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ തുടങ്ങിയ ഇഷ്ടക്കാരോട് ഗാംഭീര്‍ അകലം പാലിക്കുന്നുമില്ല. സര്‍ഫ്രാസ് ഖാന്‍ എന്ന നല്ല മധ്യനിരക്കാരനെ മറന്നിരിക്കുന്നു, കരണ്‍ നായരെ അകറ്റിയിരിക്കുന്നു, ദേവ്ദത്ത് പടിക്കലിനെ വെളളം ചുമക്കലുകാരനാക്കിയിരിക്കുന്നു, മുഹമ്മദ് ഷമി അനഭിമതനായിരിക്കുന്നു- ഗാംഭീറിന് സ്വന്തക്കാരെ മാത്രം മതി. ഇയാളെ ക്രിക്കറ്റ് മുതലാളിമാര്‍ പിടിച്ചുപുറത്താക്കുമെന്ന് ആരും കരുതുന്നില്ല. പക്ഷേ ഗാംഭീര്‍ തുടരുന്നപക്ഷം ക്രിക്കറ്റിലും ഇന്ത്യ താഴോട്ട് പതിക്കുമെന്ന് മറക്കരുത്.

Continue Reading

Trending