Connect with us

kerala

ശബരിമല സ്വര്‍ണക്കൊള്ള; എ. പത്മകുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് കോടതി

”വേലി തന്നെ വിളവ് തിന്നു” എന്ന കടുത്ത നിരീക്ഷണവും കോടതി ഉത്തരവിലുണ്ട്

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായി കൊല്ലം വിജിലന്‍സ് കോടതി. ”വേലി തന്നെ വിളവ് തിന്നു” എന്ന കടുത്ത നിരീക്ഷണവും കോടതി ഉത്തരവിലുണ്ട്. പത്മകുമാറിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കോടതിയെ അറിയിച്ചു.

തന്ത്രിയുടെ അഭിപ്രായം പൂര്‍ണമായും അവഗണിച്ചാണ് സ്വര്‍ണപ്പാളികള്‍ കൈമാറിയതെന്നും എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കി. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണങ്ങളും എസ്‌ഐടിയുടെ കണ്ടെത്തലുകളും. വിധിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

അതേസമയം, കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. പിഎംഎല്‍എ നിയമപ്രകാരം കേസ് എടുത്തതോടെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികള്‍ ആരംഭിക്കും. ഉണ്ണികൃഷ്ണന്‍ പോറ്റി, ഗോവര്‍ധന്‍, പങ്കജ് ഭണ്ഡാരി എന്നിവരുടെ സാമ്പത്തിക ഇടപാടുകളാകും ആദ്യഘട്ടത്തില്‍ പരിശോധിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദിലീപിനെ കുറ്റവിമുക്തനാക്കാൻ തയാറാക്കിയ വിധി; വിചാരണ ജഡ്ജിക്കെതിരെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കടുത്ത പരാമര്‍ശങ്ങള്‍

മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ സംശയ നിഴലിലുള്ള ജഡ്ജി വിധി പറയാന്‍ അര്‍ഹയല്ലെന്നും, എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കാന്‍ മുന്‍കൂട്ടി തയാറാക്കിയ വിധിയാണിതെന്നും കുറിപ്പില്‍ ആരോപിക്കുന്നു.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര വിമര്‍ശനങ്ങളുമായി നിയമോപദേശത്തിനൊപ്പമുള്ള സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കുറിപ്പ്. മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ സംശയ നിഴലിലുള്ള ജഡ്ജി വിധി പറയാന്‍ അര്‍ഹയല്ലെന്നും, എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കാന്‍ മുന്‍കൂട്ടി തയാറാക്കിയ വിധിയാണിതെന്നും കുറിപ്പില്‍ ആരോപിക്കുന്നു. ദിലീപിനെതിരെയുള്ള നിര്‍ണായക തെളിവുകള്‍ കോടതി പരിഗണിച്ചില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ സാധിച്ചില്ലെന്ന കാരണത്താല്‍ ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. അതേസമയം, ഒന്നാം പ്രതി മുതല്‍ ആറാം പ്രതി വരെയുള്ളവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി, ഓരോരുത്തര്‍ക്കും 20 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് ശിക്ഷ വിധിച്ചത്.

 

 

Continue Reading

kerala

വേണുവിന്റെ മരണത്തില്‍ ആശുപത്രികള്‍ക്ക് ഗുരുതര വീഴ്ച; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സി.എച്ച്.സി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിവരെ ചികിത്സാപിഴവുകള്‍ സംഭവിച്ചതായി ഡിഎംഇ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.

Published

on

തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ കൊല്ലം ചവറ സ്വദേശി വേണു മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സി.എച്ച്.സി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിവരെ ചികിത്സാപിഴവുകള്‍ സംഭവിച്ചതായി ഡിഎംഇ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

കൊല്ലം ജില്ലാ ആശുപത്രിയില്‍ അടിയന്തര ചികിത്സ നല്‍കിയിരുന്നെങ്കില്‍ വേണുവിന്റെ ജീവന്‍ രക്ഷിക്കാനാവുമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്‍ജിയോപ്ലാസ്റ്റി നടത്തണമെന്ന നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും അത് ചികിത്സാ ഫയലില്‍ രേഖപ്പെടുത്തിയില്ല. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിട്ടും ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടികള്‍ ശിപാര്‍ശ ചെയ്തിട്ടില്ലെന്നതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിഴവുകള്‍ ഉണ്ടായതായി അന്വേഷണ സംഘം വിലയിരുത്തി. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിക്കാതെ മെഡിക്കല്‍ വാര്‍ഡിലേക്കാണ് മാറ്റിയത്. ഇതുമൂലം ആവശ്യമായ ചികിത്സ ലഭിക്കാന്‍ വൈകിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ നവംബറിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം ടി.എം.ഇയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. താന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാകുമെന്ന് വേണു അയച്ച നിരവധി ശബ്ദസന്ദേശങ്ങള്‍ മരണശേഷം പുറത്തുവന്നതും വലിയ വിവാദമായിരുന്നു.

 

Continue Reading

kerala

കോഴിക്കോട് ഏറാമല പഞ്ചായത്തിലും എസ്‌ഐആര്‍ പിഴവ്; 400ലേറെ പേര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്ത്

ഏറാമല പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലെ 38-ാം നമ്പര്‍ ബൂത്തിലാണ് ഗുരുതര വീഴ്ച ഉണ്ടായത്.

Published

on

കോഴിക്കോട്: കുറ്റ്യാടിക്ക് പിന്നാലെ കോഴിക്കോട് ജില്ലയിലെ ഏറാമല പഞ്ചായത്തിലും വിവരങ്ങള്‍ അപ്ലോഡ് ചെയ്തതിലെ പിഴവിനെ തുടര്‍ന്ന് 400ലേറെ പേര്‍ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) നടപടിയില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി. ഏറാമല പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലെ 38-ാം നമ്പര്‍ ബൂത്തിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. ഇവിടെ ആകെയുള്ള 891 വോട്ടര്‍മാരില്‍ 419 പേര്‍ക്കാണ് രേഖകളുമായി ഹിയറിങ്ങിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചത്.

നേരത്തെ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പഞ്ചായത്തിലെ 106 ബൂത്തുകളിലും സമാനമായ പിഴവ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ)ക്കെതിരെ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജനപ്രതിനിധികള്‍ പരാതി നല്‍കിയിട്ടുണ്ട്.

എസ്‌ഐആറിന്റെ ഭാഗമായി പൂരിപ്പിച്ച ഫോമുകള്‍ ബിഎല്‍ഒ ആപ്പില്‍ അപ്ലോഡ് ചെയ്യുന്നതിനിടെയാണ് പിഴവ് സംഭവിച്ചതെന്നാണ് വിശദീകരണം. 2002ല്‍ വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നവരുടെ ബന്ധുക്കളുടെ രേഖകള്‍ തെറ്റായ രീതിയില്‍ അപ്ലോഡ് ചെയ്തതോടെയാണ് ഇത്രയും പേര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. കുറ്റ്യാടി പഞ്ചായത്തിലെ 106 ബൂത്തുകളിലെ ബിഎല്‍ഒയുടെ അശ്രദ്ധ 500ഓളം പേരെ പട്ടികയ്ക്ക് പുറത്താക്കുകയും, ദൂരദേശങ്ങളില്‍ നിന്നുപോലും ഹിയറിങ്ങിനായി ആളുകള്‍ക്ക് വീണ്ടും എത്തേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.

തനിക്ക് പിഴവ് സംഭവിച്ചതായി ബിഎല്‍ഒ സമ്മതിക്കുന്നുണ്ട്. എന്നാല്‍, വിഷയത്തില്‍ അധികൃതരുമായി സംസാരിച്ചതായും, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രേഖകള്‍ വീണ്ടും പരിശോധിച്ച് ഹിയറിങ് ഒഴിവാക്കാനുള്ള സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായും അദ്ദേഹം അറിയിച്ചു.

 

Continue Reading

Trending