Connect with us

kerala

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച വിഷയത്തില്‍ നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം, പ്ലക്കാര്‍ഡും ബാനറും ഉയര്‍ത്തി സ്പീക്കറുടെ ഡയസിന് മുന്നില്‍വരെ പ്രതിഷേധമെത്തി.

ഇന്നലെ പോലെ തന്നെ ഇന്നും സഭ പ്രവര്‍ത്തനം തടസപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി. ദേവസ്വം മന്ത്രിയുടെ രാജി ഉറപ്പാക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. ”ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ചര്‍ച്ചയല്ല, മന്ത്രിയുടെ രാജിയാണ് വേണ്ടത്,” എന്ന് പ്രതിപക്ഷം വ്യക്തമാക്കി.

അതേസമയം, ശബരിമല സ്വര്‍ണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് സംഘം സന്നിധാനത്ത് പരിശോധന നടത്തി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് എസ്.പി.യുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യാനും അന്നത്തെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെയും നടപടി എടുക്കാനും ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നതായി സൂചന.

ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദുരൂഹത നിറഞ്ഞ വ്യക്തിയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. ”ഏത് ഉന്നതനായാലും ശിക്ഷിക്കപ്പെടും; മണ്ഡലകാലത്തിന് മുമ്പ് വിവാദം അവസാനിപ്പിക്കണം,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണപ്പാളി നഷ്ടപ്പെട്ട സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്നും, സര്‍ക്കാര്‍യും കോടതിയും വിഷയം ഗൗരവമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending