ട്രിനിഡാഡ്: ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രായാന്‍ ലാറയും നേര്‍ക്കുനേര്‍ വീണ്ടും കളിക്കളത്തിലിറങ്ങുന്നു. ട്രിനിനിഡാഡിലെ തരൂബ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന പോരാട്ടം നടക്കുന്നത്.

അടുത്തമാസം 13നാണ് ഈ പോരാട്ടം നടക്കുന്നത്. സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ബ്രയാന്‍ ലാറ 11, സച്ചിന്‍ 11 ടീമുകള്‍ തമ്മലാണ് മത്സരം.

നിരവധി രാജ്യന്തര താരങ്ങള്‍ പങ്കെടുക്കുന്ന മത്സരം ലോകം മുഴുവന്‍ ബ്രോഡ്കാസ്റ്റ് ചെയ്യുമെന്ന് സംഘാടര്‍ അറിയിച്ചു. ഇതോടെ ഇന്ത്യയിലും സച്ചിന്‍-ലാറ പോരാട്ടം കാണാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.