ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതി.

സര്‍ക്കാര്‍ നടപടിയിലെ യുക്തി എന്തെന്നായിരുന്നു കോടതിയുടെ ചോദ്യം. വ്യാജ പാന്‍ കാര്‍ഡുകളും റേഷന്‍ കാര്‍ഡുകളും തടയാന്‍ ഇതിലൂടെ കഴിയുമോ? ജനങ്ങളോട് നിര്‍ബന്ധിച്ച് ആധാര്‍ വാങ്ങുന്നത് എല്ലാറ്റിനും പരിഹാരമാണോയെന്നും ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനും ജസ്റ്റിസ് അശോക് ഭൂഷണ്‍ അംഗവുമായ ബെഞ്ച് ചോദിച്ചു.