Connect with us

india

എപി ജെ അബ്ദുൾ കലാം ദേശീയ അവാർഡ് സാദിഖലി ശിഹാബ്‌ തങ്ങൾ ഏറ്റുവാങ്ങി

മുസ്ലിം ലീഗിന്റെ കാരുണ്യ ഭവന പദ്ധതിയായ ബൈത്തുറഹ്മ യിലൂടെ എട്ടാ യിരത്തോളം ഭവന രഹിതർക്ക് വീടുകൾ ഒരുക്കാൻ നൽകിയ നേതൃത്വ പരമായ പങ്കും വിദ്യാഭ്യാസ മേഖലയിലും മറ്റു ജീവകാരുണ്യ മേഖലകളിലും നടത്തിയ സ്തുത്യർഹമായ
പ്രവർത്തനങ്ങളാണ് തങ്ങളെ പുരസ്‌കാരതിന്ന് അർഹനാക്കിയത്

Published

on

ബംഗളൂരു: എപി ജെ അബ്ദുൾ കലാം ദേശീയ അവാർഡ് സാദിഖലി ശിഹാബ്‌ തങ്ങൾ ഏറ്റുവാങ്ങി പൊതു പ്രവർത്തനം സാമൂഹിക പ്രതിബദ്ധതയോടെ മാതൃകപരമായി നടത്തുന്ന പൊതു പ്രവർത്തകനുള്ള എ. പി. ജെ. അബ്ദുൾകലാം സ്റ്റഡി സെന്ററിന്റെ ദേശീയ പുരസ്കാരം പാണക്കാട് സയ്യിദ് സാദിഖാലി ശിഹാബ് തങ്ങൾ കർണാടക ഊർജ്ജ മന്ത്രി കെ. ജെ ജോർജിൽ നിന്നും ഏറ്റുവാങ്ങി.

ശാസ്ത്ര മേഖലകളിൽ മികവുറ്റ പ്രവർത്തനം നടത്തിയ എൽ പി എ സി ഡയറക്റ്റർ ഡോ. വി. നാരായണനും അബ്ദുൽ കലാം പുരസ്കാരം മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. മുസ്ലിം ലീഗിന്റെ കാരുണ്യ ഭവന പദ്ധതിയായ ബൈത്തുറഹ്മ യിലൂടെ എട്ടാ യിരത്തോളം ഭവന രഹിതർക്ക് വീടുകൾ ഒരുക്കാൻ നൽകിയ നേതൃത്വ പരമായ പങ്കും വിദ്യാഭ്യാസ മേഖലയിലും മറ്റു ജീവകാരുണ്യ മേഖലകളിലും നടത്തിയ സ്തുത്യർഹമായ
പ്രവർത്തനങ്ങളാണ് തങ്ങളെ പുരസ്‌കാരതിന്ന് അർഹനാക്കിയത്. പാണക്കാട് കുടുംബം കേരള സമൂഹത്തിനു നൽകിവരുന്ന സമാധാനവും സുരക്ഷിത്വവും ഏറെ മഹനീയമാണ്.

രാഹുൽ ഗാന്ധി യെ വയനാട്ടിൽ നിന്നും ലോകസഭയിൽ എത്തിക്കാൻ സാദിഖലി തങ്ങൾ നൽകിയ നേതൃ പരമായ പങ്കു ഏറെ വിലമതിക്കുന്നതാണെന്നും
പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ടു മന്ത്രി ജോർജ് പറഞ്ഞു. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അരക്ഷിതവസ്ഥയിലേക്ക് സമൂഹത്തെ തള്ളിവിടാതെ സുരക്ഷിതമായ കാവൽ ഒരുക്കാൻ തങ്ങൾ കുടുംബം കാണിക്കുന്ന ജാഗ്രത നാടിന്റെ ശ്രദ്ധ നേടിയതാണ്.സാദിഖലി തങ്ങളെ കർണാടകയുടെ തലസ്ഥാനത്ത് വെച്ചു ആദരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും മുഖ്യ ഭാഷണം നടത്തിയ കർണാടക നിയമസഭ സ്പീക്കർ യു. ടി ഖാദർ പറഞ്ഞു.

മതേതര ഭാരതത്തിനു മർഹും പാണക്കാട് ശിഹാബ് തങ്ങളും കുടുംബവും മുൻ കാലങ്ങളിൽ നൽകിയ മഹത്തര സേവനങ്ങൾ ഇന്നും സാദിഖലി തങ്ങളിലൂടെയും സമൂഹം അനുഭവിച്ചു വരുന്നതിന്റെ നേർ കാഴ്ചയാണ് ഈ പുരസ്‌കാരമെന്നു കർണാടക മുഖ്യമന്ത്രി യുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദ് എം. എൽ. സി. അനുമോദന ഭാഷണത്തിൽ അഭിപ്രായപ്പെട്ടു. ശാസ്ത്ര ലോകത്തിനു ഡോ വി. നാരായണൻ നൽകിയ മഹത്തരമായ സംഭാവനകൾ രാജ്യത്തിന്റെ ശാസ്ത്ര മേഖലകളിൽ ഏറെ ഗുണം ചെയ്തിട്ടുണ്ടന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

പുരസ്‌കാര നിർണയത്തിൽ ബൈത്തുറഹ്മ നിമിത്തമായതിൽ ഏറെ അഭിമാനമുണ്ട്. അബ്ദുൽ കലാമിന്റെ നാമധേയത്തിലുള്ള ഈ അംഗീകാരം ബൈത്തു റഹ്മ പദ്ധതിക്ക് വിയർപ്പ് നൽകി കരുത്തു പകർന്ന കെ. എം. സി. സി. അടക്കമുള്ള പ്രവാസികൾക്കും സഹകരിച്ച എല്ലാ ഗുണകാം ക്ഷിക്കൾക്കും സമർപ്പിക്കുന്നെന്നും തങ്ങൾ പറഞ്ഞു. വിവിധ തുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുകരെ ചടങ്ങിൽ ആദരിച്ചു.
പൂവച്ചാൽ സുധീർ അധ്യക്ഷത വഹിച്ചു. കുന്നത്തൂർ ജെ പ്രകാശ് സ്വാഗതവും പൂവച്ചാൽ നാസർ നന്ദിയും പറഞ്ഞു.

india

വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പാക്കി ഇന്ത്യന്‍ റെയില്‍വേ

ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന്‍ നല്‍കിയില്ലെങ്കിലും മുന്‍ഗണന നല്‍കാനാണ് തീരുമാനം.

Published

on

വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പാക്കി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ് എടുക്കുമ്പോള്‍ ഓപ്ഷന്‍ നല്‍കിയില്ലെങ്കിലും മുന്‍ഗണന നല്‍കാനാണ് തീരുമാനം. ഇവരെ കൂടാതെ ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. സ്ലീപ്പര്‍ കോച്ചില്‍ ഓരോ കോച്ചിലും ആറ് മുതല്‍ ഏഴ് വരെ ലോവര്‍ ബെര്‍ത്തുകളും തേഡ് എ.സിയില്‍ നാല് മുതല്‍ അഞ്ച് വരെ ലോവര്‍ ബെര്‍ത്തുകളും സെക്കന്‍ഡ് എ.സിയില്‍ മൂന്ന് മുതല്‍ നാല് വരെ ലോവര്‍ ബെര്‍ത്തുകളും നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഭൂരിഭാഗം മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളിലും ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക കംപാര്‍ട്ടുമെന്റുകള്‍ അനുവദിക്കും. സ്ലീപ്പര്‍ കോച്ചില്‍ നാല് ബെര്‍ത്തുകളും (രണ്ട് ലോവര്‍ & രണ്ട് മിഡില്‍ ബെര്‍ത്തുകള്‍ ഉള്‍പ്പെടെ) തേഡ് എ.സിയില്‍ നാല് ബെര്‍ത്തുകളും റിസര്‍വ് ചെയ്ത സെക്കന്‍ഡ് സിറ്റിങ്ങില്‍ നാല് സീറ്റുകള്‍ എന്നിങ്ങനെ മുന്‍ഗണനാക്രമണത്തില്‍ നല്‍കും. വന്ദേഭാരതില്‍ ആദ്യത്തെയും അവസാനത്തെയും കോച്ചുകളില്‍ വീല്‍ചെയര്‍ സൗകര്യവും ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

Continue Reading

india

തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിക്ക് 67000 രൂപ വരെ: ഇന്‍ഡിഗോ പ്രതിസന്ധിയില്‍, മുതലെടുത്ത് വിമാന കമ്പനികള്‍

എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.

Published

on

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാന സര്‍വ്വീസുകള്‍ പ്രതിസന്ധിയിലായതോടെ വലഞ്ഞ് യാത്രക്കാര്‍. ടിക്കറ്റുകള്‍ക്ക് വിമാന കമ്പനികള്‍ വലിയ തുക ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികള്‍ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സാധാരണ നിലയില്‍ 10000ത്തിന് താഴെയുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകള്‍ എയര്‍ ഇന്ത്യ 60000 രൂപ വരെയായി ഉയര്‍ത്തി.

കൊച്ചിയില്‍ നിന്നും ഇന്ന് ഡല്‍ഹിയിലേക്കുള്ള 4 സര്‍വ്വീസുകളുടേയും നിരക്ക് 34000 രൂപയാണ്. നാളെ രാവിലെ 11 മണിയുടെ വിമാനത്തിലാണ് യാത്രയെങ്കില്‍ 24676 രൂപ നല്‍കിയാല്‍ മതി. തിരുവനന്തപുരം-ഡല്‍ഹി റൂട്ടില്‍ കുറഞ്ഞ നിരക്ക് 24310 രൂപയും കൂടിയ നിരക്ക് 67126 രൂപയുമാണ്. കോഴിക്കോട് നിന്നും നാളെ ഡല്‍ഹിയിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകളൊന്നും ഇല്ല. ബെംഗളൂരു വഴിയുള്ള എയര്‍ ഇന്ത്യയുടെ കണക്ഷന്‍ സര്‍വ്വീസിന് 32000 രൂപയില്‍ അധികം നല്‍കണം. ഇതാണ് ഈ റൂട്ടിലെ ഏറ്റവും കുറഞ്ഞ നിരക്കും.

സമാനമായ രീതിയില്‍ മറ്റ് വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്കിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം ഇന്‍ഡിഗോയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്കില്‍ നേരിയ കുറവ് വരുത്താനും വിമാന കമ്പനികള്‍ തയ്യാറായിട്ടുണ്ട്.

പുതിയ നിയമം നടപ്പാക്കലാണ് ഇന്‍ഡിഗോയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയത്. പൈലറ്റുമാരുടെ വിശ്രമ സമയം 36 മണിക്കൂറില്‍ നിന്നും 48 മണിക്കൂറാക്കിയിരുന്നു. അനവദനീയമായ രാത്രി ലാന്‍ഡിങ് ആറ് മണിക്കൂറില്‍ നിന്നും രണ്ട് മണിക്കൂറായും കുറച്ചു. ഈ മാറ്റങ്ങള്‍ പൈലറ്റ് ഷെഡ്യൂളിംഗിനെ കാര്യമായി ബാധിക്കുകയായിരുന്നു.

അതേസമയം, വിമാനം റദ്ദാക്കലില്‍ നിരവധി യാത്രക്കാര്‍ വലഞ്ഞതിന് പിന്നാലെ പൈലറ്റുമാര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശം ഡിജിസിഎ പിന്‍വലിച്ചിട്ടുണ്ട്.

Continue Reading

india

‘ഡിസംബര്‍ 10നും 15നുമിടയില്‍ പ്രശ്‌നം പൂര്‍ണമായും പരിഹരിക്കും’; ക്ഷമാപണം നടത്തി ഇന്‍ഡിഗോ സി.ഇ.ഒ

യാത്രക്കാര്‍ക്ക് നേരിട്ട ഗുരുതരമായ പ്രതിസന്ധിയില്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ പ്രഖ്യാപിച്ചു.

Published

on

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി യാത്രാക്കാരെ ബുദ്ധിമുട്ടിലാക്കിയ ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രതിസന്ധി ഡിസംബര്‍ 10നും 15നുമിടക്ക് എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് സി.ഇ.ഒ പീറ്റര്‍ എല്‍ബേര്‍സ്. 1000ത്തോളം സര്‍വീസുകള്‍ നാളെയും റദ്ദാക്കപ്പെടാം. എന്നാല്‍ ഡിസംബര്‍ 15ഓടെ പൂര്‍ണമായും പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാര്‍ക്കുണ്ടായ വിഷമത്തില്‍ രാജ്യത്തോട് അദ്ദേഹം പൊതുമാപ്പ് അഭ്യര്‍ഥിച്ചു.

അതിനിടെ യാത്രക്കാര്‍ക്ക് നേരിട്ട ഗുരുതരമായ പ്രതിസന്ധിയില്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ പ്രഖ്യാപിച്ചു.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആറ് പ്രധാന മെട്രോ വിമാനത്താവളങ്ങളിലെ ഇന്‍ഡിഗോയുടെ കൃത്യസമയത്തെ പ്രകടനം വ്യാഴാഴ്ച 8.5 ശതമാനമായി കുറഞ്ഞു. അതേസമയം, ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന എല്ലാ ആഭ്യന്തര വിമാനങ്ങളും അര്‍ദ്ധരാത്രി വരെ റദ്ദാക്കിയതായി എയര്‍ലൈന്‍ അറിയിച്ചു. 400 ലധികം വിമാനങ്ങള്‍ റദ്ദാക്കി, വിവിധ വിമാനത്താവളങ്ങളില്‍ ധാരാളം വിമാനങ്ങള്‍ വൈകി.

കഴിഞ്ഞ രണ്ട് ദിവസമായി തങ്ങളുടെ ശൃംഖല കാര്യമായി തകരാറിലായെന്നും ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായും ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 8 മുതല്‍ ഫ്ളൈറ്റുകള്‍ വെട്ടിക്കുറയ്ക്കുമെന്നും 2026 ഫെബ്രുവരി 10-നകം സ്ഥിരതയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പുനഃസ്ഥാപിക്കുമെന്നും എയര്‍ലൈന്‍ ഡിജിസിഎയെ അറിയിച്ചു. എഫ്ഡിടിഎല്‍ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിലെ തെറ്റായ വിലയിരുത്തലും ആസൂത്രണത്തിലെ പാളിച്ചകളും വ്യാപകമായ തടസ്സങ്ങള്‍ക്ക് കാരണമായെന്ന് എയര്‍ലൈന്‍ സമ്മതിച്ചു.

സിവില്‍ ഏവിയേഷന്‍ മന്ത്രി കെ രാംമോഹന്‍ നായിഡു ഇന്‍ഡിഗോയുടെ മാസ് ഫ്ളൈറ്റ് തടസ്സങ്ങള്‍ അവലോകനം ചെയ്യുകയും വിമാന നിരക്കുകള്‍ നിയന്ത്രണത്തിലാക്കി പ്രവര്‍ത്തനം അടിയന്തരമായി സ്ഥിരപ്പെടുത്താന്‍ എയര്‍ലൈനിനോട് നിര്‍ദേശിക്കുകയും ചെയ്തു. പുതിയ FDTL മാനദണ്ഡങ്ങള്‍ക്കായി തയ്യാറെടുക്കാന്‍ എയര്‍ലൈനിന് മതിയായ സമയമുണ്ടെങ്കിലും സുഗമമായ പരിവര്‍ത്തനം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

Continue Reading

Trending