മലപ്പുറം: യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന ചിട്ടയായപ്രവര്‍ത്തനമാണ് മഞ്ചേശ്വരത്തിന്റെ വിജയത്തിനു പിന്നിലെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. പി.കെ കുഞ്ഞാലികുട്ടിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന വലിയ പ്രചരണ മുന്നേറ്റമുണ്ടാക്കാന്‍ ഈ മേഖലയില്‍ സാധിച്ചു. വാര്‍ഡ്, പഞ്ചായത്ത് തലങ്ങളില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ വ്യത്യസ്തമായ പ്രചരണ പരിപാടികളാണ് നടന്നത്. പ്രഖ്യാപന വേളയില്‍ വിഭാഗീയ പരാമര്‍ശങ്ങള്‍ ഉയര്‍ത്തി മുസ്്‌ലിം യൂത്ത് ലീഗിനെ പലരും പ്രതിസ്ഥാനത്ത് തിര്‍ത്തി പ്രസ്താവനകളിറക്കിയിരുന്നു. എന്നാല്‍ മുസ്്‌ലിം യൂത്ത് ലീഗിന്റെ ഒറ്റകെട്ടായ പ്രവര്‍ത്തനം വിജയകുതിപ്പിന് ശക്തി പകര്‍ന്നതായും തങ്ങള്‍ പറഞ്ഞു.