ന്യൂഡല്‍ഹി: സാഫ് കപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ ഇന്ന്. കിരീടത്തിനായി ഇന്ത്യ ഇന്നിറങ്ങും. നേപ്പാളാണ് എതിരാളി. നേപ്പാള്‍ ആദ്യമായാണ് ഫൈനലില്‍ കടക്കുന്നത്. ഇന്ത്യ ഏഴുതവണ ചാമ്പ്യന്മാരായിട്ടുണ്ട്.

ഇന്ത്യന്‍ സമയം രാത്രി 8.30 മുതലാണ് മത്സരം. അവസാന മത്സരത്തില്‍ മാലിദ്വീപിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ ഉറപ്പാക്കിയത്. ഇഗര്‍ സ്റ്റിമച്ചിനു കീഴില്‍ ആദ്യകിരീടമാണ് ഇന്ത്യയുടെ ലക്ഷ്യം. ഇരട്ടഗോള്‍ നേടിയ സുനില്‍ ഛേത്രിയാണ് ഫൈനലിലേക്ക് നയിച്ചത്.

രാജ്യാന്തര ഫുട്‌ബോളില്‍ 79 ഗോള്‍ തികച്ച ഛേത്രിക്ക് ഒരെണ്ണംകൂടി നേടിയാല്‍ അര്‍ജന്റീന താരം ലയണല്‍ മെസിക്കൊപ്പമെത്താം. 123 മത്സരങ്ങളില്‍ നിന്ന് രാജ്യത്തിനായി 79 ഗോളുകള്‍ നേടി പട്ടികയില്‍ ആറാം സ്ഥാനത്താണ് മുപ്പത്തിയെട്ടുകാരനായ ഛേത്രി.