കൊളംബോ: ശ്രീലങ്കക്കെതിരെ കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ സൂപ്പര്‍ ക്യാച്ചുമായി സാഹ കാണികളുടെ ഹൃദയം കവര്‍ന്നു. സെഞ്ചുറിയുമായി ലങ്കന്‍ ഇന്നിങ്‌സിന് കരുത്തു പകര്‍ന്ന കുശാല്‍ മെന്‍ഡിസിന്റെ നിര്‍ണായക വിക്കറ്റാണ് സാഹ മനോഹരമായ ക്യാച്ചിലൂടെ നേടിയത്.

രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ കരുണരത്‌നയുമായി ചേര്‍ന്ന് 191 റണ്‍സിന്റെ കൂട്ടുകെട്ടാണ് മെന്‍ഡിസുണ്ടാക്കിയത്. 54.5ാം ഓവറില്‍ ഹാര്‍ദിക് ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ മെന്‍ഡിസിനെ സാഹ പറന്നു പിടിക്കുകയായിരുന്നു. ഗ്രൗണ്ടില്‍ തൊടുന്നതിന് തൊട്ടുമുമ്പ് സാഹ പന്ത് ഗ്ലൗസിനുള്ളിലാക്കി. നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിലും വൃദ്ധിമാന്‍ സാഹ സൂപ്പര്‍മാന്‍ ക്യാച്ചെടുത്തിരുന്നു.

https://twitter.com/84107010ghwj/status/893803151362543617