ഡല്‍ഹി: വിക്കറ്റിന് പിന്നില്‍ കഴിവ് തെളിയിച്ച് സൂപ്പര്‍മാനായി സാഹ. ഡല്‍ഹിയില്‍ ശ്രീലങ്കയ്ക്കെതിരായി നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്താണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ കാണികളെ അമ്പരപ്പിച്ചത്.


ബാറ്റിങ്ങില്‍ തിളങ്ങാനായില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ പറന്ന് സതീര സമരവിക്രമയെ കൈപ്പിടിയിലാക്കി സൂപ്പര്‍മാനായിരിക്കുകയാണ് സാഹ. ഇഷാന്ത് ശര്‍മ്മയുടെ ബൗളിലായികുന്നു സാഹയുടെ വിസ്മയ പ്രകടനം. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന ലങ്കന്‍ ബാറ്റിങ് നിരയില്‍ 61 പന്തില്‍ 33 റണ്‍സുമായി നില്‍ക്കുമ്പോഴായിരുന്നു സതീരയുടെ അപ്രതീക്ഷിത പുറത്താവല്‍. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറിനെ മറികടക്കാന്‍ ഇനിയും 180 റണ്‍സ് വേണം ലങ്കയ്ക്ക്.