Connect with us

Sports

സലാഹ് ഇഫക്ട്; ലിവർപൂൾ നഗരത്തിൽ ഇസ്‌ലാം വിരോധം ഗണ്യമായി കുറഞ്ഞു

Published

on

ലിവർപൂൾ: ഈജിപ്ഷ്യൻ ഫുട്‌ബോൾ താരം മുഹമ്മദ് സലാഹ് ഇംഗ്ലീഷ് പ്രീമയിർ ലീഗ് ക്ലബ്ബായ ലിവർപൂൾ എഫ്.സിയിൽ ചേർന്നതിനു ശേഷം ലിവർപൂൾ നഗരത്തിൽ മുസ്‌ലിംകൾക്കെതിരായ അക്രമ സംഭവങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി പഠന റിപ്പോർട്ട്. സ്റ്റാൻഫോഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കാര്യം പരാമർശിക്കുന്നത്. കുറ്റകൃത്യങ്ങൾ കുറഞ്ഞതിനു പുറമെ ലിവർപൂളിന്റെ ആരാധകർ ഇസ്ലാമോഫോബിയ നിറഞ്ഞ അഭിപ്രായങ്ങൾ പങ്കുവെക്കുന്നത് പകുതിയായി കുറഞ്ഞെന്നും ഇസ്ലാമിനോടുള്ള പരിചയം ലിവർപൂൾ കൗണ്ടിയിൽ വർധിച്ചുവരുന്നതായും സ്റ്റാൻഫോഡ് യൂണിവേഴ്‌സിറ്റി ഇമിഗ്രേഷൻ പോളിസി ലാബ് നടത്തിയ പഠനത്തിൽ പറയുന്നു.

2017-ലാണ് ഇറ്റാലിയൻ ക്ലബ്ബ് എ.എസ് റോമയിൽ നിന്ന് സലാഹ് ഇംഗ്ലണ്ടിലേക്ക് കൂടുമാറിയത്. 2014 മുതൽ 2016 വരെ ചെൽസി ടീമംഗമായിരുന്നെങ്കിലും ഈജിപ്ഷ്യൻ താരത്തിന് കളിക്കാൻ അവസരങ്ങൾ ലഭിച്ചിരുന്നില്ല. 42 ദശലക്ഷം പൗണ്ട് എന്ന വൻതുകക്ക് ആൻഫീൽഡിലെത്തിയ താരം പിന്നീട് തുടർച്ചയായ മത്സരങ്ങളിൽ ഗോളടിച്ച് ശ്രദ്ധിക്കപ്പെട്ടു. ഇതിനകം 74 മത്സരങ്ങളിൽ നിന്നായി ലിവർപൂളിനു വേണ്ടി 54 ഗോൾ നേടിയ താരം ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിലും നിർണായക പങ്കുവഹിച്ചു.

ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരായ കുറ്റകൃത്യങ്ങൾ കുറഞ്ഞതിൽ സലാഹിന്റെ വ്യക്തിത്വത്തിന് പങ്കുണ്ടെന്ന് അനുമാനിക്കാവുന്ന തെളിവുകളുണ്ടെന്നും മറ്റൊരിടത്തും ഇതുപോലെയുള്ള വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ‘മുൻധാരണകളും സ്വഭാവങ്ങളും തിരുത്താൻ വലിയ കൂട്ടമാളുകളെ സെലിബ്രിറ്റികളുടെ പെരുമാറ്റം സഹായിക്കാറുണ്ട്. സലാഹിന്റെ മികച്ച വ്യക്തിത്വം ഇവിടെ പ്രധാനമാണ്.’

‘സ്വതസിദ്ധമായ പുഞ്ചിരിയോടെ സലാഹ് ടീമംഗങ്ങളുമായി തമാശ പങ്കിടുന്നതും മൈതാനത്തിനു പുറത്ത് തന്റെ മകളെ കളിപ്പിക്കുന്നതും എതിരാളികളെ വരെ ബഹുമാനിക്കുന്നതും തന്റെ മുൻ ക്ലബ്ബുകൾക്കെതിരെ ഗോൾ നേടുമ്പോൾ ആഘോഷിക്കാതിരിക്കുന്നതും ജനങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഒരു മുസ്ലിം കളിക്കാരന്റെ വ്യക്തിജീവിതം അടുത്തറിയുക വഴി ഇസ്ലാം മതം ഭീഷണിയാണെന്ന മുൻവിധി തിരുത്താൻ പലരും തയ്യാറായി.’ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മത്സരങ്ങൾക്കു മുമ്പ് സലാഹ് പ്രാർത്ഥിക്കുന്നതും ഗോളടിച്ചാൽ സുജൂദ് ചെയ്ത് ആഘോഷിക്കുന്നതും, ഇത്തരം മതപരമായ പ്രവൃത്തികൾ ജനങ്ങളിൽ പരിചിതമാക്കാൻ സഹായിച്ചു. ലിവർപൂളിന്റെ മത്സരങ്ങൾക്കിടെ ആരാകർ മുസ്ലിം അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുന്നത് പലപ്പോഴും ഉണ്ടായിട്ടുണ്ട്. – പഠനത്തിൽ പറയുന്നു.

ലണ്ടനിൽ ഏറ്റവുമധികം വെല്ലുവിളി നേരിടുന്ന ജനവിഭാഗങ്ങളിലൊന്നാണ് മുസ്ലിംകൾ. ബ്രിട്ടീഷ് പൊതുജീവിതത്തിൽ തങ്ങളുടെ മുസ്‌ലിം വ്യക്തിത്വം വെളിപ്പെടുത്താൻ വളരെ കുറച്ചാളുകൾ മാത്രമേ തയ്യാറാകാറുള്ളൂവെന്നും സലാഹ് അത്തരത്തിലൊരാളാണെന്നും പഠനം പറയുന്നു. 25 പൊലീസ് സ്റ്റേഷനുകളിലെ 2015-2018 കാലയളവിലെ വിവരങ്ങളും പ്രമുഖ ഇംഗ്ലീഷ് ക്ലബ്ബുകളുടെ ആരാധകരുടെ 15 ദശലക്ഷം ട്വീറ്റുകളും 8060 ലിവർപൂൾ ആരാധകരുടെ അഭിപ്രായങ്ങളും ഉൾപ്പെടുത്തിയാണ് പഠനം നടത്തിയിട്ടുള്ളത്.

Sports

ട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍

കഴിഞ്ഞ വര്‍ഷം കുട്ടിക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത്, ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനുള്ള താല്‍പര്യം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.

Published

on

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍നിര താരംയും മുന്‍ നായകനുമായ രോഹിത് ശര്‍മ്മ വീണ്ടും ട്വന്റി20 ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ വര്‍ഷം കുട്ടിക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത്, ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാനുള്ള താല്‍പര്യം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.

ഡിസംബര്‍ 12 മുതല്‍ 18 വരെ ഇന്‍ഡോറില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിലാണ് രോഹിത് മുംബൈയ്ക്കായി കളിക്കാന്‍ സാധ്യത. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുശേഷം ഇന്ത്യ അടുത്ത മത്സരമായ ന്യൂസിലന്‍ഡിനെതിരെ ജനുവരി 11ന് ഇറങ്ങും. തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ ഇടം നിലനിര്‍ത്താന്‍ ആഭ്യന്തര ക്രിക്കറ്റ് നിര്‍ബന്ധമാണെന്ന് ബി.സി.സി.ഐ വിരാട് കോഹ്ലിക്കും രോഹിത്തിനും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കോഹ്ലിയും വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ ഒരുങ്ങുന്നത്.

201112 സീസണിനുശേഷം ആദ്യമായാണ് രോഹിത് ആഭ്യന്തര ട്വന്റി20 ടൂര്‍ണമെന്റില്‍ ഇറങ്ങുന്നത്. മത്സര ക്രിക്കറ്റില്‍ വലിയ ഇടവേള തുടരുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് താരം ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചില്‍ നാലു മത്സരങ്ങളും ജയിച്ച മുംബൈക്ക് നോക്കൗട്ട് സാധ്യത ശക്തമാണ്.

രാജ്യാന്തര ക്രിക്കറ്റില്‍ ടെസ്റ്റും ട്വന്റി20യും അവസാനിപ്പിച്ച രോഹിത്തും കോഹ്ലിയും ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഇരുവരും മികച്ച ഫോമിലാണ് പ്രോട്ടീസിനെതിരെ കളിച്ച രണ്ടും ഏകദിനങ്ങളിലും കോഹ്ലി സെഞ്ചുറി നേടിയപ്പോള്‍, രോഹിത് റാഞ്ചിയിലെ ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി.

ശനിയാഴ്ച വിശാഖപട്ടണത്താണ് ഇന്ത്യദക്ഷിണാഫ്രിക്ക പരമ്പരയിലെ നിര്‍ണായക മത്സരം. ഇതിന് പിന്നാലെ രോഹിത് ഇന്‍ഡോറില്‍ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പങ്കെടുക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

Continue Reading

Sports

മുംബൈയുടെ താരസാന്നിധ്യത്തെയും മറികടന്ന് കേരളത്തിന് തകര്‍പ്പന്‍ ജയം; ആസിഫിന്റെ അഞ്ച് വിക്കറ്റ്

ഇന്ത്യന്‍ ടീമിന്റെ നായകന്‍ സൂര്യകുമാര്‍ യാദവ്, അജിങ്ക്യ രഹാനെ, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ശാര്‍ദൂള്‍ ഠാക്കൂര്‍ എന്നിവരടങ്ങിയ മുംബൈയുടെ താരനിരയ്‌ക്കെതിരെയായിരുന്നു കേരളത്തിന്റെ ഈ വലിയ നേട്ടം.

Published

on

ലഖ്നോ: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ ശക്തരായ മുംബൈക്കെതിരെ കേരളം 15 റണ്‍സിന്റെ ജയം സ്വന്തമാക്കി. ഇന്ത്യന്‍ ടീമിന്റെ നായകന്‍ സൂര്യകുമാര്‍ യാദവ്, അജിങ്ക്യ രഹാനെ, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ശാര്‍ദൂള്‍ ഠാക്കൂര്‍ എന്നിവരടങ്ങിയ മുംബൈയുടെ താരനിരയ്‌ക്കെതിരെയായിരുന്നു കേരളത്തിന്റെ ഈ വലിയ നേട്ടം.

ആദ്യം ബാറ്റിംഗ് നടത്തിയ കേരളം ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ ആക്രമണ ബാറ്റിംഗിന്റെ കരുത്തില്‍ 178 റണ്‍സ് നേടി. 28 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്സും ഉള്‍പ്പെടുത്തി സഞ്ജു 46 റണ്‍സ് നേടി. വിഷ്ണു വിനോദ് പുറത്താകാതെ 43 റണ്‍സ് നേടിയപ്പോള്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (32) ഷറഫുദ്ദീന്‍ (35) എന്നിവരും വിലപ്പെട്ട സംഭാവന നല്‍കി. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തോടെയാണ് കേരളം 178 റണ്‍സ് നേടിയത്.

മറുപടി ബാറ്റിങ്ങില്‍ ആദ്യം തന്നെ ആയുഷ് മാത്രെ (3) പുറത്തായെങ്കിലും, അജിങ്ക്യ രഹാനെ (32) സര്‍ഫറാസ് ഖാന്‍ (52) കൂട്ടുകെട്ട് മുംബൈയെ മുന്നിലെത്തിച്ചു. തുടര്‍ന്ന് എത്തിയ സൂര്യകുമാര്‍ യാദവ് 32 റണ്‍സ് നേടി പ്രതീക്ഷ നല്‍കിയെങ്കിലും, 18-ാം ഓവറില്‍ കെ.എം. ആസിഫിന്റെ തീപാറുന്ന സ്‌പെല്ലില്‍ മത്സരം കേരളം കൈയടക്കി.

ആസിഫ് 18-ാം ഓവറില്‍ സായ് രാജ് പട്ടില്‍, സൂര്യകുമാര്‍ യാദവ്, ശാര്‍ദൂള്‍ ഠാക്കൂര്‍ എന്നിവരുടെ വിക്കറ്റുകള്‍ നേടി മുംബൈയെ തകര്‍ത്തു. 5 വിക്കറ്റ് വിലപ്പെട്ട നേട്ടമാക്കിയ ആസിഫിന്റെ മികച്ച ബൗളിംഗ് മികവാണ് മുംബൈയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്. വിഗ്നേഷ് പുത്തൂര്‍ രണ്ട് വിക്കറ്റും നേടി.

മൊത്തത്തില്‍ 163 റണ്‍സില്‍ മുംബൈയെ ഒതുക്കി 15 റണ്‍സിനാണ് കേരളം തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്.

 

Continue Reading

News

കേരളത്തിന് മികച്ച തുടക്കം നല്‍കി; പിടിച്ചു നില്‍ക്കാനാവാതെ സഞ്ജു വീണു

ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ

Published

on

ലക്‌നൗ: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം നല്‍കി സഞ്ജു. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.  എന്നാല്‍ 28 പന്തില്‍ 48 റണ്‍സുമായി സഞ്ജു മടങ്ങുകയായിരുന്നു.

ഷാര്‍ദുല്‍ താക്കൂറിനായിരുന്നു വിക്കറ്റ്. ലക്‌നൗവില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 62 റണ്‍സെടുത്തിട്ടുണ്ട്.  വിഷ്ണു വിനോദ് (4), മുഹമ്മദ് അസറുദ്ദീന്‍ (5) എന്നിവരാണ് ക്രീസില്‍. നേരത്തെ രോഹന്‍ കുന്നുമ്മലിന്റെ (2) വിക്കറ്റും കേരളത്തിന് നഷ്ടമായിരുന്നു. ഷംസ് മുലാനിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രോഹന്‍.

വിദര്‍ഭയ്‌ക്കെതിരെ കഴിഞ്ഞ മത്സരം കളിച്ച സാലി സാംസണ്‍, അഹമ്മദ് ഇമ്രാന്‍, അങ്കിത് ശര്‍മ എന്നിവരില്ലാതെയാണ് കേരളം ഇറങ്ങുന്നത്. മുഹമ്മദ് അസറുദ്ദീന്‍, അഖില്‍ സ്‌കറിയ, കെ എം ആസിഫ് എന്നിവര്‍ തിരിച്ചെത്തി.

 

 

Continue Reading

Trending