ഫലസ്തീന് വേണ്ടി ലോകനേതാക്കളോട് സഹായമഭ്യര്‍ഥിച്ച് ഈജിപ്തിന്റെ ലിവര്‍പൂള്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സലാഹ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉള്‍പെടെയുള്ളവരോടാണ് ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരത അവസാനിപ്പിക്കാന്‍ വേണ്ടി സഹായമഭ്യര്‍ഥിച്ചത്.

ആയിടത്തോളം മതിയായിരക്കുന്നു. ഇനിയും നിരപരാധികള്‍ കൊല്ലപ്പെടുന്നതും അക്രമിക്കപ്പെടുന്നതും അവസാനിപ്പിക്കണം. കഴിഞ്ഞ നാലു വര്‍ഷമായി ഞാന്‍ താമസിക്കുന്ന എന്റെ രണ്ടാം വീടായ ഇംഗ്ലണ്ടിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനോടും മറ്റ് ലോക നേതാക്കളോടും ഞാന്‍ സഹായത്തിനായി അഭ്യര്‍ഥിക്കുന്നു. തങ്ങളുടെ അധികാരമുപയോഗിച്ച് അക്രമം അവസാനിപ്പിക്കൂ എന്നാണ് സലാഹ് സമൂഹ മാധ്യമങ്ങളിലൂടെ അഭ്യര്‍ഥിച്ചത്.

ലിവര്‍പൂള്‍ താരം സാദിയോ മാനെയും ജര്‍മന്‍ താരം മെസൂദ് ഒസിലും ഫലസ്തീന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.