Connect with us

Sports

ഈജിപ്ത് സന്തോഷവാര്‍ത്ത; ലോകകപ്പിനു മുമ്പ് സലാഹ് ആരോഗ്യം വീണ്ടെടുക്കുമെന്ന് കോച്ച്

Published

on

കെയ്‌റോ: ലോകകപ്പിനൊരുങ്ങുന്ന ഈജിപ്ത് ഫുട്‌ബോള്‍ ടീമിന് പ്രതീക്ഷയേകി സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിന്റെ ആരോഗ്യ വാര്‍ത്ത. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ ആദ്യപകുതിയില്‍ തോളെല്ലില്‍ പരിക്കുമായി പുറത്തായ താരത്തിന് ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ കളിക്കാന്‍ കഴിയില്ലെന്നാണ് ഈജിപ്ത് എഫ്.എ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ശുഭകരമായ വാര്‍ത്തയാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്നതെന്നും ഉറുഗ്വേക്കെതിരായ ആദ്യ മത്സരത്തിനു മുമ്പുതന്നെ ലിവര്‍പൂള്‍ താരം പൂര്‍ണ സജ്ജനാകുമെന്നും കോച്ച് ഹെക്ടര്‍ കൂപ്പര്‍ പറഞ്ഞു.

‘സലാഹിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. അദ്ദേഹത്തിന്റെ ഫിറ്റ്‌നസിലും പെരുമാറ്റത്തിലും പുരോഗതിയാണ് നമുക്ക് ആവശ്യം. കാരണം, പരിക്കു കാരണം അദ്ദേഹത്തിന് സാധാരണ കളിക്കാരെപ്പോലെ പരിശീലനം നടത്താന്‍ കഴിഞ്ഞിട്ടില്ല.’ – കൂപ്പര്‍ പറഞ്ഞു.

‘പക്ഷേ, നമുക്ക് ടീം ഡോക്ടറില്‍ നിന്ന് നമുക്ക് ലഭിക്കുന്ന പുതിയ വാര്‍ത്തകള്‍ സന്തോഷം പകരുന്നതാണ്. ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിനു മുമ്പുതന്നെ സലാഹ് നമുക്കൊപ്പം ചേരുമെന്നാണ് അദ്ദേഹം പറയുന്നത്. ശുഭാപ്തി വിശ്വാസത്തോടെ നമ്മള്‍ കാത്തിരിക്കുകയാണ്.’ കൂപ്പര്‍ പറഞ്ഞു.

‘സലാഹ് പ്രധാനപ്പെട്ട കളിക്കാരനാണ്. പക്ഷേ, അദ്ദേഹത്തെ മാത്രം ആശ്രയിച്ച് ടീം ഒരുക്കാന്‍ കഴിയില്ല. സലാഹിന് കളിക്കാനാവില്ലെങ്കില്‍ പകരം മറ്റൊരാളെ കളിപ്പിക്കേണ്ടി വരും. ഏതായാലും ഇത് ടീമിനെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്താനാണ് ഞാന്‍ ശ്രമിക്കുന്നത്.’ കൂപ്പര്‍ വ്യക്തമാക്കി.

ഇപ്പോള്‍ പരിക്കുകാരണം വിശ്രമത്തിലുള്ള സലാഹ് ടീമിനൊപ്പം ചേരാന്‍ അതീവ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് ഈജിപ്ത് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.

News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലിന്ന് ലിവര്‍പൂള്‍-ടോട്ടനം വാര്‍

എട്ട് മല്‍സരങ്ങളാണ് ഇന്ന് നടക്കുന്നത്.

Published

on

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലിന്ന് കനപ്പെട്ട ലിവര്‍പൂള്‍-ടോട്ടനം വാര്‍. നോര്‍ത്ത് ലണ്ടനിലെ ടോട്ടനത്തിന്റെ ആസ്ഥാനത്താണ് തുല്യശക്തികളുടെ കിടിലനങ്കം. ഇതുള്‍പ്പെടെ എട്ട് മല്‍സരങ്ങളാണ് ഇന്ന് നടക്കുന്നത്. തപ്പിത്തടയുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തിരിച്ചുവരാനുള്ള ശ്രമത്തില്‍ സ്വന്തം വേദിയിലിന്ന് കൃസ്റ്റല്‍ പാലസിനെ നേരിടും. നിലവില്‍ പോയിന്റ് ടേബിളില്‍ അഞ്ചാമതുള്ള ആഴ്‌സനല്‍ എവേ അങ്കത്തില്‍ ഏ.എഫ്.സി ബോണ്‍മൗത്തുമായി കളിക്കും. ഇത് വരെ കളിച്ച എല്ലാ മല്‍സരങ്ങളിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ സിറ്റിക്ക് മുന്നില്‍ ഇന്ന് വോള്‍വ്‌സാണ്. ലിവര്‍ ഇതിനകം കളിച്ച ആറ് മല്‍സരങ്ങളില്‍ അഞ്ചിലും വിജയിച്ചവരാണ്. ഒരു സമനിലയില്‍ കുരുങ്ങിയത് വഴി ആകെ സമ്പാദ്യം 16 പോയിന്റ. ടോട്ടനവും സീസണില്‍ തോറ്റിട്ടില്ല. കളിച്ച ആറ് മല്‍സരങ്ങളില്‍ നാലിലും ജയിച്ച ടീം രണ്ട് കളികളില്‍ സമനില വഴങ്ങി. പതിനാല് പോയിന്റാണ് അവരുടെ സമ്പാദ്യം.

Continue Reading

india

അത്ലറ്റിക്സില്‍ ആദ്യ മെഡല്‍; ഷോട്ട് പുട്ടില്‍ കിരണ്‍ ബലിയന് വെങ്കലം

72 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഈ ഇനത്തില്‍ മെഡല്‍ നേടുന്നത്.

Published

on

ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്‌സില്‍ ആദ്യമെഡല്‍ സ്വന്തമാക്കി ഇന്ത്യ.വനിതകളുടെ ഷോട്ട്പുട്ടില്‍ കിരണ്‍ ബലിയന്‍ ആണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്.72 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഈ ഇനത്തില്‍ മെഡല്‍ നേടുന്നത്. സ്വര്‍ണ്ണവും വെള്ളിയും ചൈന തന്നെ സ്വന്തമാക്കി.

ഇതോടെ മെഡല്‍ പട്ടികയില്‍ ഇന്ത്യ 8 സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 33 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത് എത്തി.

Continue Reading

india

ശത്രു രാജ്യത്തേക്കാണ് കളിക്കാന്‍ പോകുന്നത്; വിവാദ പരാമര്‍ശവുമായി പി.സി.ബി തലവന്‍

സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോയില്‍ ഇത് കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.

Published

on

ഇന്ത്യയെ ശത്രുരാജ്യമെന്ന് വിശേഷിപ്പിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ സകാ അഷ്‌റഫ്. ക്രിക്കറ്റ് ലോകകപ്പിനായി പാക്ക് ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചതിന് പിറകെയാണ് ഇദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം. സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോയില്‍ ഇത് കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.

അതേസമയം ലോകകപ്പിനായി ഇന്ത്യയില്‍ എത്തിയ പാക് ക്രിക്കറ്റ് ടീമിന് ഉജ്വലമായ സ്വീകരണമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. കനത്ത സുരക്ഷയില്‍ ആണ് ടീം എത്തിയത്.

Continue Reading

Trending