Culture
സാംപൗളി കോച്ച്: അര്‍ജന്റീനയും സെവിയ്യയും തമ്മില്‍ കരാറായി
മാഡ്രിഡ്: അര്‍ജന്റീനയുടെ പുതിയ പരിശീലകനായി ഹോര്‍ഹെ സാംപൗളിയെ നിയമിക്കുന്നതു സംബന്ധിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനും സ്പാനിഷ് ക്ലബ്ബ് സെവിയ്യയും തമ്മില്‍ ധാരണയിലെത്തി. ക്ലബ്ബുമായുള്ള കരാറില്‍ നിന്ന് സാംപൗളിക്ക് വിടുതല്‍ നല്‍കുന്ന കാര്യത്തില്‍ തത്വത്തില്‍ തീരുമാനമായതായും ജൂണ്‍ ഒന്ന് വ്യാഴാഴ്ചയായിരിക്കും ഇതുസംബന്ധിച്ച രേഖകളില്‍ ഇരുകക്ഷികളും ഒപ്പുവെക്കുകയെന്നും സെവിയ്യ ക്ലബ്ബ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് സാംപൗളിയെ ഏറ്റെടുക്കുന്നതിന്, കരാര്‍ പ്രകാരമുള്ള തുക അര്‍ജന്റീന ക്ലബ്ബിന് നല്‍കേണ്ടിവരും.
ഹോര്‍ഹെ സാംപൗളിയുടെ പ്രതിനിധിയായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ആണ് സെവിയ്യയുമായി ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ സാമ്പത്തിക കാര്യങ്ങള്‍ വിഷയമായിട്ടില്ലെന്നും എത്തിച്ചേര്‍ന്ന ധാരണയില്‍ ഇരുകക്ഷികളും സംതൃപ്തരാണെന്നും സെവിയ്യ വ്യക്തമാക്കി.
ലോകകകപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനത്തെ തുടര്‍ന്ന് എഡ്വാര്‍ഡോ ബൗസയെ പുറത്താക്കിയാണ് അര്‍ജന്റീന ഹോര്‍ഹെ സാംപൗളിയെ ചുമതല ഏല്‍പ്പിക്കുന്നത്. ദക്ഷിണ അമേരിക്കന്‍ മേഖലയിലെ യോഗ്യതാ റൗണ്ടില്‍ നാല് മത്സരങ്ങള്‍ മാത്രം ശേഷിക്കെ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാത്രമാണ് ഈ മേഖലയില്‍ നിന്ന് നേരിട്ട് യോഗ്യത നേടാനാവുക. അഞ്ചാം സ്ഥാനക്കാര്‍ക്ക് അന്താരാഷ്ട്ര പ്ലേ ഓഫ് കളിക്കേണ്ടി വരും. 22 പോയിന്റുള്ള അര്‍ജന്റീനക്ക് തൊട്ടുപിന്നില്‍ 20 പോയിന്റോടെ ഇക്വഡോര്‍ ഉള്ളതിനാല്‍ 2014-ലെ ഫൈനലിസ്റ്റുകളുടെ നില ആശങ്കയിലാണ്. ഇനിയുള്ള മത്സരങ്ങളില്‍ ഉറുഗ്വേയെയും ഇക്വഡോറിനെയും അവരുടെ തട്ടകങ്ങളിലും വെനിസ്വെല, പെറു എന്നിവരെ സ്വന്തം ഗ്രൗണ്ടുകളിലുമാണ് അര്‍ജന്റീനക്ക് നേരിടാനുള്ളത്.
അര്‍ജന്റീന പൗരനായ ഹോര്‍ഹെ സാംപൗളിക്ക് കീഴിലാണ് ചിലി 2015 കോപ അമേരിക്ക സ്വന്തമാക്കിയത്. ആക്രമണാത്മക ഫുട്‌ബോളിന്റെ വക്താവായ 57-കാരന്റെ പരിശീലനത്തില്‍ സെവിയ്യ കഴിഞ്ഞ സീസണില്‍ സ്പാനിഷ് ലീഗില്‍ നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു.
Film
കെജിഎഫ് യിലെ കാസിം ചാച്ച ഇനി ഓര്‍മ്മങ്ങളില്‍മാത്രം; കന്നഡ നടന്‍ ഹരീഷ് റായ് അന്തരിച്ചു
ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ് (55) അന്തരിച്ചു. ദീര്‍ഘനാളായി ക്യാന്‍സര്‍ ബാധിതനായിരുന്നു. വ്യാഴാഴ്ച ബംഗളൂരുവിലെ കിഡ്‌വായ് ആശുപത്രിയിലായിരുന്നു അന്ത്യം. 1990കളിലെ കന്നഡ സിനിമയുടെ സുവര്‍ണകാലഘട്ടത്തിലാണ് ഹരീഷ് റായിയുടെ സിനിമാ ജീവിതം ആരംഭിച്ചത്.
1995 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമയായ ‘ഓം’ എന്ന ചിത്രത്തിലെ ഡോണ്‍ റോയി എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് കന്നഡയും തമിഴ് സിനിമകളും ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൈകാര്യം ചെയ്ത അദ്ദേഹം, സ്വാഭാവികമായ അഭിനയശൈലിയിലൂടെ പ്രേക്ഷകമനസുകള്‍ കീഴടക്കി. യാഷ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ‘കെജിഎഫ്’ സീരിസിലെ കാസിം ചാച്ച എന്ന കഥാപാത്രത്തിലൂടെയാണ് ഹരീഷ് റായ് കന്നഡക്കപ്പുറത്തും പ്രശസ്തനായത്. ആ കഥാപാത്രം അദ്ദേഹത്തിന് ജനപ്രീതിയും ആരാധകശ്രദ്ധയും ഒരുപോലെ സമ്മാനിച്ചു.
india
ബിഹാര്‍ പോളിങ് ബൂത്തിലേക്ക്
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. പതിനെട്ട് ജില്ലകളിലായി 121 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന പോളിങ് വൈകിട്ട് ആറിന് അവസാനിക്കും. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളില്‍ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കും.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവും നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ഉള്‍പ്പെടെ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നു. അടുത്ത ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. പതിനാലിനാണ് വോട്ടണ്ണല്‍. കനത്ത സുരക്ഷാ വിന്യാസമാണ് ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.
അവസാന നിമിഷം രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ഹരിയാന വോട്ട് ചോരി ആരോപണം സംസ്ഥാനത്ത് കാര്യമായ ചര്‍ച്ചയായിട്ടുണ്ട്. ‘മായി ബഹിന്‍ മാന്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് 30,000 രൂപ നല്‍കുമെന്ന തേജസ്വി യാദവിന്റെ വാഗ്ദാനം.
Film
പ്രണവ് മോഹന്‍ലാലിന്റെ ‘ഡീയസ് ഈറെ’ ഇപ്പോള്‍ തെലുങ്കിലും; നവംബര്‍ 7ന് റിലീസ്
മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി.
പ്രണവ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ഹൊറര്‍ ചിത്രം ‘ഡീയസ് ഈറെ’യുടെ തെലുങ്ക് പതിപ്പ് നവംബര്‍ 7ന് റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. തെലുങ്ക് ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തിന് രാഹുല്‍ തന്നെയാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മലയാള പതിപ്പ് പ്രേക്ഷകപ്രശംസ നേടിയതോടൊപ്പം, പ്രകടന മികവും സാങ്കേതിക മികവും കൊണ്ടും പ്രശംസ പിടിച്ചുപറ്റി. ട്രേഡ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ ആഗോള കലക്ഷന്‍ 50 കോടി രൂപ കടന്നിട്ടുണ്ട്.
ചിത്രം തുടര്‍ച്ചയ്ക്ക് സാധ്യത സൂചിപ്പിച്ചെങ്കിലും രണ്ടാം ഭാഗം സംബന്ധിച്ച് രാഹുല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മഞ്ജു വാര്യരുമായി രാഹുല്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രവും ഹൊറര്‍ വിഭാഗത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘ഡീയസ് ഈറെ’ പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്നു. ചിത്രം ആദ്യ ദിനത്തില്‍ 4.7 കോടി രൂപയും, രണ്ടാമത്തെ ദിവസം 5.75 കോടിയും, മൂന്നാം ദിവസം 6.35 കോടിയും ഇന്ത്യയില്‍ നിന്ന് സമാഹരിച്ചു.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ‘ഡീയസ് ഈറെ’ എന്നത് ലാറ്റിന്‍ വാക്കാണ് അര്‍ത്ഥം ”മരിച്ചവര്‍ക്കായി പാടുന്ന ദിനം” അല്ലെങ്കില്‍ ”ദിനം വിധിയുടെ”.
-
kerala2 days agoമികച്ച നടന്‍ മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala1 day ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News1 day agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
Film3 days ago‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ ബാലതാരം ദേവനന്ദ
-
india3 days agoവിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില്‍ വലിയ മാറ്റം: 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ചാര്‍ജ് ഈടാക്കില്ല
-
kerala3 days ago‘ഇ.പി ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല’: എ.പി. അബ്ദുല്ലക്കുട്ടി,
-
News3 days agoയുഎഇയുടെ ആകാശത്ത് ഇന്ന് ബീവര്‍ സൂപ്പര്‍മൂണ്‍; ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ദൃശ്യമാകും
-
india3 days agoകര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ എച്ച്.വൈ മേട്ടി അന്തരിച്ചു

