ബെംഗളൂരു: മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് നടി സഞ്ജന ഗല്‍റാണിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തുന്നു. ഇന്ന് രാവിലെയാണ് സേര്‍ച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയത്. ഇന്നലെ ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ബെംഗളൂരു െ്രെകം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നടിക്ക് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ നടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കേസിലെ നാലാം പ്രതി വിരേന്‍ ഖന്നയുടെ വീട്ടിലും റെയ്ഡ് നടത്തിയെന്ന് സിസിബി.