Connect with us

News

സഞ്ജു സാംസണ്‍ സൂപ്പര്‍ ലീഗ് കേരളയില്‍ ശ്രദ്ധാ കേന്ദ്രമായി; ”സഞ്ജു മോഹന്‍ലാല്‍ സാംസണ്‍” ഇപ്പോഴും ചര്‍ച്ചയില്‍

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ മലപ്പുറം എഫ്‌സിയും തൃശൂര്‍ മാജിക് എഫ്‌സിയും തമ്മിലുള്ള മത്സരത്തില്‍ സഞ്ജുവിന്റെ വാക്കുകള്‍ അവതാരകര്‍ വീണ്ടും ചര്‍ച്ചയാക്കി.

Published

on

മലപ്പുറം: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിന് മുന്നോടിയായി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ”സഞ്ജു മോഹന്‍ലാല്‍ സാംസണ്‍” എന്ന് പരാമര്‍ശിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ക്രിക്കറ്റില്‍ ഏത് റോള്‍ ഏറ്റെടുക്കാനും താന്‍ തയ്യാറാണെന്നും മോഹന്‍ലാല്‍ പോലെ വില്ലനാകാനും കോമാളിയാകാനും നായകാനാകാനുമെല്ലാം താന്‍ സാധിക്കുമെന്നും സഞ്ജു പറഞ്ഞിരുന്നു.

ഇപ്പോള്‍ സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്‌സിയുടെ ടീമില്‍ സഞ്ജുവിന്റെ ഇടപെടലും പ്രതികരണവും വീണ്ടും ശ്രദ്ധേയമായി. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ മലപ്പുറം എഫ്‌സിയും തൃശൂര്‍ മാജിക് എഫ്‌സിയും തമ്മിലുള്ള മത്സരത്തില്‍ സഞ്ജുവിന്റെ വാക്കുകള്‍ അവതാരകര്‍ വീണ്ടും ചര്‍ച്ചയാക്കി.

അവതാരകന്റെ ”സഞ്ജു മോഹന്‍ലാല്‍ സാംസണോ, സഞ്ജു മെസി സാംസണോ, സഞ്ജു റൊണാള്‍ഡോ സാംസണോ?” എന്ന ചോദ്യംയ്ക്ക് സഞ്ജു മറുപടി നല്‍കി:

‘സഞ്ജു മോഹന്‍ലാല്‍ സാംസണ്‍ എന്ന് പറഞ്ഞത് ആ സമയത്തുള്ള കാര്യമായിരുന്നു. ഇപ്പോള്‍ ഞാന്‍ സഞ്ജു സാംസണ്‍ തന്നെയാണ്. അതിനാല്‍ ഇപ്പോള്‍ സഞ്ജു സാംസണ്‍ എന്നുതന്നെ വിളിക്കുന്നത് എനിക്ക് കംഫര്‍ട്ടബിള്‍ ആണ്.”

മത്സരത്തില്‍ സഞ്ജു സാംസണിന്റെ ടീമായ മലപ്പുറം എഫ്‌സി വിജയിച്ചപ്പോഴും താരം വീണ്ടും ശ്രദ്ധേയനായി. സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിലെ രണ്ടാം മത്സരത്തില്‍ മലപ്പുറം എഫ്‌സി തൃശൂര്‍ മാജിക് എഫ്‌സിക്കെതിരെ റോയ് കൃഷ്ണയുടെ രണ്ടാം പകുതിയിലെ പെനാള്‍റ്റി ഗോളിലൂടെ ഏകപക്ഷീയ വിജയം സ്വന്തമാക്കി.

india

ഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാറിലും വോട്ട് ചെയ്തു, ആരോപണം കടുപ്പിച്ച് രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: വോട്ട് ക്രമക്കേടില്‍ ബിജെപിക്ക് എതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വോട്ടുള്ള ബിജെപി നേതാക്കള്‍ ബിഹാറില്‍ ഇന്നലെ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ വോട്ട് ചെയ്‌തെന്നാണ് പുതിയ ആരോപണം. ബിഹാറിലെ ബങ്കയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്റെ പുതിയ ആക്ഷേപം.

ഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്തതായി എനിക്ക് മനസ്സിലായെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി എന്നാല്‍ ആരുടെയും പേരെടുത്ത് പറഞ്ഞില്ല. ഹരിയാനയിലെ 2 കോടി വോട്ടര്‍മാരില്‍ 29 ലക്ഷം വോട്ടര്‍മാര്‍ വ്യാജന്മാരായിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും ബിജെപി വോട്ട് മോഷണം നടത്തി. ബിഹാറിലും ഇത് ആവര്‍ത്തിക്കാനാണ് ശ്രമം. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ ഇതിന് അനുവദിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഹരിയാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ട് മോഷണം നടന്നതിന് തെളിവുകള്‍ ഹാജരാക്കിയതായും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒളിച്ചോടാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രമക്കേടുമായി ബന്ധപ്പെട്ട് ഇനിയും തെളിവുകള്‍ പുറത്തുവിടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Continue Reading

kerala

വീണ്ടും മഴ; മൂന്ന് ദിവസം മഴ തുടര്‍ന്നേക്കും, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

ഇടുക്കി,പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് ദിവസവും മഴ തുടര്‍ന്നേക്കും. ഇടുക്കി,പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പതിനൊന്നാം തിയതി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.

 

Continue Reading

kerala

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്

നായക്ക് പേവിഷബാധ ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Published

on

കൊല്ലത്ത് തെരുവുനായുടെ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. നായക്ക് പേവിഷബാധ ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. അഞ്ചല്‍ കാളചന്ത, ചന്തമുക്ക് എന്നിവിടങ്ങളില്‍ നിന്നവര്‍ക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ 8 മണിയോടെ ആണ് തെരുവ് നായ ആക്രമണം.

അതിനിടെ മാവേലിക്കരയില്‍ കെഎസ്ഇബി ഓഫീസില്‍ തെരുവുനായ ആക്രമണമുണ്ടായി. ജീവനക്കാരന് കടിയേറ്റു . രക്ഷപ്പെടുന്നതിനിടെ ജീവനക്കാരിക്ക് വീണ് പരിക്കേറ്റു.

 

Continue Reading

Trending