kerala

സരിന്‍റെ സ്ഥാനാർത്ഥിത്വം സിപിഎമ്മിന്‍റെ രാഷ്ട്രീയ ഗതികേട്; സിപിഎം ആദ്യ റൗണ്ടിൽ തന്നെ തോറ്റെന്ന് എം.എം. ഹസ്സൻ

By webdesk13

October 18, 2024

സരിനെ സ്ഥാനാർത്ഥിയാക്കുന്നത് സിപിഎമ്മിന്‍റെ രാഷ്ട്രീയ ഗതികേടെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ. ഓന്തിന്‍റെ രാഷ്ട്രീയ രൂപമായി സരിൻ മാറി. അവസരവാദിയായ സരിനെ സ്ഥാനാർത്ഥിയാക്കിയതോടെ സിപിഎം ആദ്യ റൗണ്ടിൽ തന്നെ തോറ്റിരിക്കുകയാണന്നും ഹസ്സന്‍ പറഞ്ഞു. സിപിഎമ്മിന്‍റെ അടവ് നയം അല്ല ഇത് അടിയറവാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിപിഎം ബുദ്ധിമോശം കാണിച്ചപ്പോൾ മത്സരം യുഡിഎഫും ബിജെപിയും തമ്മിലായി. രാഹുൽ മികച്ച വിജയം നേടുമെന്നും സിപിഎമ്മിൽ ആൺകുട്ടികൾ ഇല്ലാത്തതുകൊണ്ടാണോ കോൺഗ്രസിൽ നിന്ന് പുറത്താക്കിയാളെ സ്ഥാനാർത്ഥിയാക്കുന്നതെന്നും ഹസന്‍ ചോദിച്ചു.