തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് ശശി തരൂര്‍ എംപി. പ്രതിപക്ഷത്തെ പ്രതിഷേധങ്ങള്‍ക്ക് നിര്‍ബന്ധിതരാക്കുന്ന വിധത്തിലാണ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയരുന്നതെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് ദിനം പ്രതി കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളായി നാലായിരത്തിലേറെ കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നത് ആശങ്കയേറ്റുന്ന കാര്യമാണ്.