Culture
സൗദി വാഹന അപകടം: മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു
ജുബൈല്‍: ഇന്നലെ വൈകീട്ട് ജുബൈല്‍ നിന്നും 500 കിലോമീറ്റര്‍ അകലെയുള്ള സൗദി അരാംകോ പ്ലാന്റിന് സമീപം വാഹനാപകടത്തില്‍ മരണപ്പെട്ട മൂന്നു മലയാളികളില്‍ തിരിച്ചറിയാനുള്ള ഒരാളുടെ ബന്ധുക്കളെ കണ്ടെത്തി. മൃതദേഹത്തില്‍ നിന്നും ലഭിച്ച ഇഖാമ മാത്രമായിരുന്നു സാമൂഹ്യ പ്രവര്‍ത്തകരുടെ കയ്യില്‍ ഉണ്ടായിരുന്ന ഏക തിരിച്ചറിയില്‍ രേഖ. അപകടത്തില്‍ മരിച്ച സിയാദിന്റെ തല പൂര്‍ണമായും തകര്‍ന്നു പോയിരുന്നു. ഇത് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കി. മരണ വിവരം അറിഞ്ഞ ഇന്നലെ രാത്രി മുതല്‍ ജുബൈലിലേയും അല്‍ ഹസ്സയിലെയും സാമൂഹിക പ്രവര്‍ത്തകര്‍ ഏറെ പരിശ്രമിച്ചതിനു ശേഷമാണ് ഇന്ന് വൈകീട്ട് 4 മണിയോടെയാണ് ജുബൈലിലുള്ള സിയാദിന്റെ സഹോദരനെ കണ്ടെത്താന്‍ കഴിഞ്ഞത്. കണ്ണൂര്‍ പാപ്പിനശ്ശേരി ഹൈദ്രോസ് മസ്ജിദിനു സമീപം ഫലാഹ് വീട്ടില്‍ പൂവാങ്കുളം തോട്ടം പുതിയ പുരയില്‍ സിയാദ് (30 ) ജുബൈല്‍ ആസ്ഥാനമായ മാക് എന്ന കമ്പനിയുടെ മാര്‍ക്കറ്റിംഗ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്കാണ് അദ്ദേഹം റൂമില്‍ നിന്നും പോയത്. ഔദ്യോഗിക ആവശ്യത്തിനായി നിരവധി യാത്രകള്‍ നടത്തുന്ന അദ്ദേഹത്തെ ഇന്നലെ രാത്രി മുതല്‍ വിവരം ഒന്നും ലഭിക്കാതെ അനേഷണം നടത്തി വരുമ്പോഴാണ് അല്‍ ഹസ്സയില്‍ നിന്നുള്ള യുവാക്കളുടെ മരണ വാര്‍ത്ത സുഹൃത്തുക്കളുടെ ശ്രദ്ധയില്‍ പെട്ടത്. ഷിയാസിന്റെ പിതാവ് ജമാല്‍ ചെറിയ മണിക്കല്‍, മാതാവ് ഖദീജ വാങ്കുളം തോട്ടം പുതിയ പുരയില്‍, ഭാര്യ:ഹിബ,സഹോദരന്‍ ഷിറാസ് (ജുബൈല്‍), ഷഫീക് (അല്‍ ഖോബാര്‍).
സിയാദിന്റെ കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്തുക്കളായ ദമ്മാമില്‍ എക്‌സല്‍ എന്‍ജിനീയറിങ് കമ്പനി ജീവനക്കാരന്‍ പാലക്കാട് കല്‍മണ്ഡപം സ്വദേശി ഫിറോസ്ഖാന്‍ (42), ജുബൈലില്‍ നിന്നുള്ള മുവ്വാറ്റുപുഴ സ്വദേശി അനില്‍ തങ്കപ്പന്‍ (43) എന്നിവരാണ് മരിച്ച മറ്റു രണ്ടു പേര്‍. ഇന്നലെ വൈക്കീട്ടു ആറ് മണിയോടെ അല്‍ അഹ്‌സയിലെ ഹറദില്‍ പെട്രോള്‍ പമ്പിന് അടുത്തായി ഇവര്‍ സഞ്ചരിച്ചിരുന്ന നിസ്സാന്‍ കാറും മുമ്പില്‍ കൂടി പോകുകയായിരുന്ന ട്രൈലറിന്റെ പിറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. മുന്‍ സീറ്റില്‍ ആയിരുന്ന ഫിറോസിന്റെയും, സിയാദിന്റെയും തല പൂര്‍ണമായും തകര്‍ന്നു.
എല്ലാവരും അപകട സ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. അനിലും, സിയാദും വെള്ളി ഉച്ചയോടെ ജുബൈലില്‍ നിന്നും പുറപ്പെട്ടു ദമ്മാമില്‍ എത്തി അവിടെ നിന്നും ഫിറോസിനെയും കൂട്ടി ഇവര്‍ മൂന്നുപേരും വൈകുന്നേരം മൂന്നു മണിയോടെ ദമ്മാമില്‍ നിന്നും ഫിറോസ് ഖാന്റെ സുഹൃത്ത് നാസറിന്റെ വാഹനത്തില്‍ ഹറദിലുള്ള അരാംകോ റിഗ്ഗിലേക്കു പുറപ്പെട്ടതായിരുന്നു. മാന്‍പവര്‍ ബിസിനസ് നടത്തുന്ന ഇവരുടെ കമ്പനിയുടെ നിരവധി ജീവനക്കാര്‍ അവിടെ റിഗ്ഗ് സൈറ്റില്‍ ജോലി ചെയുന്നുണ്ട്.
മൂന്നുപേരുടെയും മൃതദേഹം അല്‍ അഹ്‌സ ഹഫൂഫ് കിങ് ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. മരിച്ച ഫിറോസ് ഖാന്റെയും അനില്‍ തങ്കപ്പന്റെയും സ്‌പോണ്‍സര്‍മാര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. സിയാദിന്റെ ബന്ധുക്കള്‍ അബ്ദുല്‍ കരീം കാസിമിയുടെ (സഹായി) നേതൃത്വത്തില്‍ ജുബൈലില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്. അല്‍ അഹ്‌സയിലെ കെ.എം.സി.സി സെക്രട്ടറി അഷ്‌റഫ് ഗസല്‍, നാസര്‍ മദനി എന്നിവര്‍ ആവശ്യമായ സഹായവുമായി രംഗത്തുണ്ട്. മരിച്ച ഫിറോസ് ഖാന്റെ ഭാര്യ അനീസ, മൂന്നു ആണ്‍ മക്കള്‍ ഉണ്ട്.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala8 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports1 day agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

