അല്‍കോബാര്‍:അല്‍കോബാര്‍ കെഎംസിസി കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന സി എച്ച് മുഹമ്മദ് കോയ അനുസ്മരണ സംഗമം ഒക്ടോബര്‍ 1 വ്യാഴം രാത്രി എട്ടരക്ക് അല്‍കോബാറില്‍ നടക്കും.കേരളത്തിന്റെ മുന്‍ മുഖ്യ മന്ത്രിയും പത്രാധിപരുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ നാമധേയത്തില്‍ കോവിഡ് കാലത്തെ സൗദി അറേബ്യയിലെ സമഗ്ര മാധ്യമ റിപ്പോര്‍ട്ടിങ്ങിനു ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിനര്‍ഹരായ 24 ന്യൂസ് സൗദി ബ്യൂറോയ്ക്ക് സമ്മാനിക്കും.ജലീല്‍ കണ്ണമംഗലം , സുബൈര്‍ ഉദിനൂര്‍,നസറുദ്ദീന്‍ വി ജെ എന്നിവര്‍ ചടങ്ങില്‍ 24 ന്യൂസിന് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങും.

അല്‍കോബാറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ആരംഭിച്ച മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെ അല്‍കോബാര്‍ കെഎംസിസി നടത്തിയ ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിക്കും. കിഴക്കന്‍ പ്രവിശ്യയിലെ മത സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സിദ്ധീഖ് പണ്ടികശാല,സിറാജ് ആലുവ,നജീബ് ചീക്കിലോട് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.