ദുബൈ: സഊദി അറേബ്യയിലെ അല്‍ ഹൈലില്‍ നിന്നും നാട്ടിലേക്ക് തിരിച്ച മലയാളി യുവാവ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മരിച്ചു. വക്കം സ്വദേശി ഷിബു (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരത്തേക്ക് ദുബൈ വഴി പോകുന്ന ഫ്‌ളൈദുബൈ വിമാനത്തിലാണ് ഇദ്ദേഹം യാത്ര ചെയ്തിരുന്നത്. വിമാനം ദുബൈയില്‍ ഇറങ്ങിയ എയര്‍പോര്‍ട്ടില്‍ വെച്ച് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ദുബൈയിലുള്ള ബന്ധുക്കള്‍.

25ന് നടക്കുന്ന ബന്ധുന്റെ മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്ക് സഹായിക്കാനാണ് ഇദ്ദേഹം നേരത്തെ നാട്ടിലേക്ക് പുറപ്പെട്ടതെന്ന് ദുബൈയിലുള്ള ബന്ധു നസീര്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു.  പത്തു വര്‍ഷത്തോളമായി ഷിബു സഊദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്.