ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച സൗമ്യവധക്കേസ് വിധിയെ വിമര്‍ശിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സുപ്രീംകോടതിയില്‍ മാപ്പുപറഞ്ഞു. ഇതോടെ അദ്ദേഹത്തിനെതിരായുള്ള കോടതീയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു. കട്ജുവിന് വേണ്ടി രാജീവ് ധവാനാണ് കോടതിയില്‍ ഹാജരായത്. കേസെടുത്ത ബെഞ്ച് തന്നെയാണ് കോടതിയലക്ഷ്യക്കേസും പരിഗണിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു കട്ജു വിമര്‍ശനവുമായി രംഗത്ത് എത്തിയത്. ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിച്ച് രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്ന് നവംബര്‍ 11നാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തത്.