കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ആന്റിയോപ്ലാസ്റ്റിക് വിധേയനാക്കി. കൊറോണറി ധമനികളില്‍ തടസംകണ്ടെത്തിയ രണ്ടിടത്ത് വ്യാഴാഴ്ച സ്‌റ്റെന്‍ഡ് ഘടിപ്പിക്കുകയും ചെയ്തു.

ഈമാസം ആദ്യം ഹൃദയാഘാതത്തെ തുടര്‍ന്ന് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സപൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ആന്റിയോപ്ലാസ്റ്റിക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.