Connect with us

main stories

സൗരവ് ഗാംഗുലി ബംഗാളില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം ഗാംഗുലി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെ രാജ്ഭവനിലെത്തി സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായത്.

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. നാല് മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏത് വിധേനയും ബംഗാളില്‍ ഭരണത്തിലെത്താനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് ബിസിസിഐ അധ്യക്ഷനായ സൗരവ് ഗാംഗുലിയെ രാഷ്ട്രീയത്തിലിറക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചത്.

കഴിഞ്ഞ ദിവസം ഗാംഗുലി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെ രാജ്ഭവനിലെത്തി സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായത്. ബംഗാളിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം നേരത്തെയും ഗാംഗുലി ബിജെപിയിലെത്തുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്ത സാഹചര്യത്തില്‍ ഗാംഗുലി തീരുമാനം മാറ്റിയോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ബംഗാള്‍ രാഷ്ട്രീയം ആകെ കലങ്ങി മറിയുകയാണ്. പ്രമുഖരായ തൃണമൂല്‍ നേതാക്കളെയെല്ലാം ബിജെപി പാളയത്തിലെത്തിക്കാനുള്ള നീക്കത്തിലാണ് അമിത് ഷാ. മമതയുടെ വിശ്വസ്തരുമായി അമിത് ഷാ ശക്തമായ വിലപേശല്‍ നടത്തുന്നതായാണ് വിവരം. നിരവധി തൃണമൂല്‍ നേതാക്കളാണ് ഇതിനകം ബിജെപിയിലെത്തിയത്. അതിനിടെ മുസ് ലിം വോട്ടുബാങ്ക് ലക്ഷ്യമിട്ട് ഉവൈസി കൂടി എത്തുന്നതോടെ ബംഗാള്‍ രാഷ്ട്രീയം എന്താകുമെന്ന കാര്യത്തില്‍ വലിയ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വെട്ടിലാക്കി കേന്ദ്ര ബജറ്റ്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പും മദ്രസാ ധനസഹായവും വെട്ടിക്കുറച്ച് കേന്ദ്ര ബജറ്റ്

365 കോടി 44 കോടിയായി; 160 കോടി 10 കോടിയും

Published

on

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പും മദ്രസാന്യൂനപക്ഷ സ്ഥാപന ധനസഹായവും കുത്തനെ വെട്ടിച്ചുരുക്കി. സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ 87 ശതമാനവും മദ്രസാ ന്യൂനപക്ഷ സ്ഥാപന ഫണ്ടില്‍ 93 ശതമാനവുമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ആകെ വിഹിതവും കുറച്ച് 38 ശതമാനമാക്കി ചുരുക്കിയിട്ടുണ്ട്.

ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നുള്ള പ്രൊഫഷനല്‍ടെക്‌നിക്കല്‍ കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ നല്‍കിവന്നിരുന്ന 365 കോടി രൂപ സ്‌കോളര്‍ഷിപ്പില്‍ നിന്നും 44 കോടിയായാണ് കുറച്ചിരിക്കുന്നത്.

മദ്രസകള്‍ക്കും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വകയിരുത്തിയ കേന്ദ്ര ധനസഹായത്തില്‍ നിന്നും ഇത്തവണ 160കോടിയില്‍ നിന്ന് 10 കോടി രൂപയാക്കിയാണ് വെട്ടിക്കുറച്ചിരിക്കുന്നത്.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള ഫണ്ടും വലിയ തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ 1,425 കോടി വകയിരുത്തിയത് ഇത്തവണ 992 കോടിയാക്കി.

നേരത്തേ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗവേഷണം നടത്തുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിവന്നിരുന്ന മൗലാനാ ആസാദ് നാഷനല്‍ ഫെലോഷിപ്പ്(മാന്‍ഫ്) നിര്‍ത്തലാക്കിയതും പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് യോഗ്യതയില്‍ ഭേദഗതി വരുത്തി ഒന്‍പത്, പത്ത് ക്ലാസുകാര്‍ക്കു മാത്രമാക്കി ചുരുക്കിയതും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Continue Reading

kerala

മാന്നാര്‍ കടലിടുക്കില്‍ തീവ്രന്യൂനമര്‍ദ്ദം; മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത മൂന്നു ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട ഇടത്തരം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലകളില്‍ മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാവിലെ 3.30 നും 4.30 നും ഇടയില്‍ മണിക്കൂറില്‍ 4555 കിലോമീറ്റര്‍ വേഗതയില്‍ ശ്രീലങ്കയില്‍ കരയില്‍ പ്രവേശിച്ചു.

പടിഞ്ഞാറു തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദ്ദം നാളെ (ഫെബ്രുവരി 3) രാവിലെയോടെ മാന്നാര്‍ കടലിടുക്കില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇതിന്റെ ഫലമായി അടുത്ത മൂന്നു ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട ഇടത്തരം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Continue Reading

india

ബജറ്റ് ദിനത്തിലും കൂപ്പുകുത്തി അദാനി ഓഹരികള്‍: 25 ശതമാനം ഇടിഞ്ഞു

ഫോബ്‌സിന്റെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ അദാനി റിലയന്‍സ് ഉടമ മുകേഷ് അംബാനിക്ക് താഴെയെത്തി.

Published

on

കേന്ദ്ര ബജറ്റ് ദിനവും അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കൂപ്പുകുത്തുന്നു. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി 25 ശതമാനം ഇടിഞ്ഞു.എന്‍ഡിടിവി, അംബുജ സിമന്റ്‌സ് അടക്കം ഇന്ന് നഷ്ടത്തിലാണ്. ഫോബ്‌സിന്റെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ അദാനി റിലയന്‍സ് ഉടമ മുകേഷ് അംബാനിക്ക് താഴെയെത്തി.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് വലിയ രീതിയിലുള്ള തിരിച്ചടി അദാനി ഗ്രൂപ്പ് നേരിട്ടത്. ഇന്നലെ ഓഹരി വിപണിയില്‍ നേരിയ നേട്ടം നേടിയിരുന്നെങ്കിലും ബജറ്റിന് പിന്നാലെ വീണ്ടും അദാനി ഗ്രൂപ്പ് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഏകദേശം 30 ശതമാനം നഷ്ടം ഗ്രൂപ്പിനുണ്ടായതായാണ് വിലയിരുത്തല്‍. അദാനി പോര്‍ട്ടില്‍ 17 ശതമാനത്തിന്റെ ഇടിവും അദാനി ട്രാന്‍സ്മിഷനില്‍ 2 ശതമാനത്തിന്റെ ഇടിവും ഗ്രീന്‍ എനര്‍ജിയില്‍ 5 ശതമാനത്തിന്റെ ഇടിവും ടോട്ടല്‍ ഗ്യാസില്‍ 10 ശതമാനത്തിന്റെ ഇടിവുമാണ് ഇന്നുണ്ടായിരിക്കുന്നത്.

Continue Reading

Trending