ന്യൂഡല്‍ഹി: എസ്ബിഐ എടിഎം വഴി പണം പിന്‍വലിക്കാനുള്ള പരമാവധി പരിധി 20,000 രൂപ മാത്രമാക്കി ചുരുക്കി. നിലവിലെ ഒരു 40,000 രൂപ വരെ എന്ന പരിധിയാണ് വെട്ടികുറച്ചത്. ക്ലാസിക്, മാസ്‌ട്രോ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പണം പിന്‍വലിക്കലിനാണ് നിയന്ത്രണം.
അതേസമയം, എസ്ബിഐയുടെ ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളിലൂടെ പിന്‍വലിക്കല്‍ പരിധിക്ക് മാറ്റം വരുത്തിയിട്ടില്ല. യഥാക്രമം 50000, ഒരു ലക്ഷം രൂപ വരെ ഈ കാര്‍ഡ് വഴി ഉടമകള്‍ക്ക് ഒരു ദിവസം പിന്‍വലിക്കാവുന്നതാണ്.