ഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് സേവനം നാളെ തടസ്സപ്പെടും. പുലര്‍ച്ച 12.30 മുതല്‍ 2.30 വരെ ഓണ്‍ലൈന്‍ ബാങ്കിങ് സേവനം ലഭ്യമാവില്ലെന്ന് എസ്ബിഐ ട്വിറ്ററിലൂടെ അറിയിച്ചു.

സാങ്കേതിക നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രണ്ടുമണിക്കൂര്‍ നേരം സേവനം തടസ്സപ്പെടുന്നത്. ഈസമയത്ത് ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യുപിഐ എന്നിവ വഴി ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ലെന്നും തടസം നേരിടുന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും എസ്ബിഐ ട്വിറ്ററില്‍ കുറിച്ചു.