ന്യൂഡല്‍ഹി: ബിസിസിഐയുടെ പുതിയ ഭരണസമിതിയിലേക്ക് അംഗങ്ങളെ നിയമിക്കുന്നതിന് ക്രിക്കറ്റ് ബോര്‍ഡിനും പേരുകള്‍ നിര്‍ദേശിക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച വിധിപ്രസ്താവം നടത്തിയത്. ബിസിസിഐ ഭരണ സമിതിയിലേക്ക് രണ്ടംഗ സമിതി നിര്‍ദേശിച്ച ഒമ്പത് പേരുകളും തള്ളികൊണ്ടാണ് സുപ്രീംകോടതി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. അഡ്വ.അനില്‍ ബി ദിവാന്‍, ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരെയാണ് സമിതി അംഗങ്ങളെ നിര്‍ദേശിക്കാന്‍ സുപ്രീംകോടതി ചുമതലപ്പെടുത്തിയത്. എന്നാല്‍ എഴുപത് വയസ്സിനു മുകളിലുള്ള ഒമ്പതംഗ സമിതിയിലേക്ക് നിര്‍ദേശിക്കണമെന്ന കോടതിയുടെ ശിപാര്‍ശ പരിഗണിക്കാത്തതാണ് പേരുകള്‍ തള്ളാന്‍ കാരണം. ഈ മാസം 27നു മുമ്പ് ഭരണസമിതിയിലേക്ക് പേരുകള്‍ നല്‍കണമെന്നാണ് കോടതിയോടും കേന്ദ്രസര്‍ക്കാറിനോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.