കണ്ണൂര്‍: വൈദ്യുതി എം എം മണിക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. അഴിമതിയുടെ പേരില്‍ രാജിവെച്ച മന്ത്രിക്ക് പകരം വന്നത് കൊലക്കേസ് പ്രതിയാണെന്ന് അദ്ദേഹം ആരോപിച്ചു. മണിയാശാന്‍ ആകെ പഠിച്ച ഇംഗ്ലീഷ് വണ്‍, ടൂ, ത്രി, ഫോര്‍ ആണെന്നും ഫൈവ് മുതല്‍ അദ്ദേഹത്തിന് എണ്ണാന്‍ അറിയില്ലെന്നും മുരളീധരന്‍ പരിഹസിച്ചു. കേന്ദ്ര സര്‍ക്കാറിനെതിരെയും മുരളീധരന്‍ രംഗത്തു വന്നു. നോട്ട് നിരോധനത്തിലൂടെ ഒറ്റ കള്ളപ്പണക്കാരനെ പോലും പിടികൂടാനായിട്ടില്ല. പാര്‍ലമെന്റില്‍ നോട്ട് നിരോധനത്തെക്കുറിച്ച് പറയാന്‍ പ്രധാനമന്ത്രി തയാറാവാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.