തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങള്‍ 2021 ജനുവരിയില്‍ തുറക്കാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സര്‍ക്കാറിന്റെ 100 ദിന കര്‍മപദ്ധതികള്‍ പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

100 ദിവസത്തിനുള്ളില്‍ 250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി തുടങ്ങും. 11,400 സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സജ്ജീകരിക്കും. നവീകരിച്ച 10 ഐ.ടി.ഐ ഉദ്ഘാടനം ചെയ്യും. കോളജ്, ഹയര്‍സെക്കന്‍ഡറി മേഖലകളില്‍ 1000 തസ്തികകള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.