News
ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു; മൃതദേഹം സംസ്‌കരിക്കാനിടമില്ലാതെ ശ്മശാനങ്ങള്‍
ആശുപത്രി കിടക്കകളും ക്ലിനിക്കുകള്‍ നിര്‍മ്മിക്കാനും ശ്രമിക്കുന്നുണ്ട്.
ചൈനയില്‍ വീണ്ടും കോവിഡ് പകര്‍ച്ചവ്യാധി പടരുന്നു. നിയന്ത്രിക്കാനാകാതെ ഭരണകൂടം പ്രതിസന്ധിയിലായിരിക്കുകയാണ്. ശ്മശാനങ്ങളില്‍ മൃതദേഹം സംസ്‌കരിക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് കൂടുതല്‍ ആശുപത്രി കിടക്കകളും ക്ലിനിക്കുകള്‍ നിര്‍മ്മിക്കാനും ശ്രമിക്കുന്നുണ്ട്.
ശ്മശാനങ്ങള്‍ക്ക് മുന്നില്‍ മൃതദേഹവുമായി നിരവധി ബന്ധുക്കളാണ് മണിക്കൂറോളം കാത്ത് നില്‍ക്കുന്നത്. നിലവില്‍ മിക്ക ശ്മശാനങ്ങളിലും ദിവസവും മുപ്പതോളം മൃതദേഹങ്ങളാണ് സംസ്‌കരിക്കുന്നത്. മുന്‍വര്‍ഷങ്ങളേക്കാള്‍ വളരെയധികം കൂടുതലായാണ് ഇപ്പോഴുള്ളത്.
kerala
ചാലയിൽ കാർ ഗർഡറിൽ കുടുങ്ങി; മദ്യലഹരിയിൽ കാർ ഓടിച്ചതായി കണ്ടെത്തി, ഡ്രൈവർക്കെതിരെ കേസ്
മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.
കണ്ണൂർ: ചാലയിൽ ദേശീയപാത നിർമാണ സ്ഥലത്തെ ഗർഡറിൽ കാർ കുടുങ്ങിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.
ഇന്നലെ ചാല കവലക്ക് സമീപം ഗതാഗതം നിരോധിച്ച ഭാഗത്തേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. മേൽപാലത്തിന്റെ ഇടവഴിയിൽ കാർ കുടുങ്ങി നിൽക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ഏറെ പരിശ്രമിച്ചാണ് വാഹനം പുറത്തെടുത്തത്.
അപകടത്തിൽ ഡ്രൈവർക്ക് പരിക്കൊന്നുമില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
kerala
അനീഷ് ജോര്‍ജിന്റെ മരണം; ബിഎല്‍ഒമാര്‍ ഇന്ന് ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അനീഷ് മരണം വിവാദത്തെ തുടര്‍ന്ന് സമരസമിതി ജോലി ബഹിഷ്‌കരണത്തിനൊപ്പം ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, അനീഷിന് ജോലിസമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്ന് കണ്ണൂര്‍ കളക്ടര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. വിതരണം ചെയ്യാനുണ്ടായിരുന്ന 1065 ഫോമുകളില്‍ 825 എണ്ണം അനീഷ് പൂര്‍ത്തിയാക്കിയിരുന്നു. ബാക്കിയുള്ള ഫോമുകള്‍ വിതരണം ചെയ്തിരുന്നുവെങ്കിലും പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യാത്തതിനാല്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് തോന്നിയതാണെന്നും കളക്ടര്‍ വിശദീകരിച്ചു.
gulf
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: മരണം 42 ആയി
മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.
മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയതോടെ മരണസംഖ്യ 42 ആയി ഉയര്‍ന്നു. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുന്നതിനിടെയാണ് ദുരന്തം നടന്നത്.
ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകള്‍. സംഘത്തിലെ ഒരാള്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്; ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന ഹൈവേയിലുള്ള മുഫറഹാത്ത് പ്രദേശത്തുവച്ചായിരുന്നു അപകടം. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു. ഉംറ കമ്പനി അപകടം സ്ഥിരീകരിച്ചിട്ടുണ്ട്.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
GULF3 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories15 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

