കാര്‍ഗില്‍ രക്തസാക്ഷി മന്‍ദീപ് സിങ്ങിന്റെ മകളെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സെവാഗ് രംഗത്ത്. എ.ബി.വി.പിയെ താന്‍ ഭയക്കുന്നില്ലെന്ന് ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തിയ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിയായ ഗുര്‍മെഹര്‍ കൗറിനെ പരിഹസിച്ചാണ് സെവാഗ് എത്തിയിരിക്കുന്നത്.

gurmehar-kaur_650x400_81488174945

സ്റ്റുഡന്റ് എഗെന്‍സ്റ്റ് എ.ബി.വി.പി എന്ന ഹാഷ്ടാഗില്‍ താന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി ആണെന്നും എ.ബി.വി.പി യെ ഭയക്കുന്നില്ലെന്നുമുള്ള ട്വീറ്റ് വൈറലായിരുന്നു. കൂടാതെ പാക്കിസ്താനല്ല തന്റെ പിതാവിനെ കൊന്നതെന്നും യുദ്ധമാണെന്നും എഴുതിയ കാര്‍ഡ്‌ബോര്‍ഡ് പിടിച്ചുനില്‍ക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് സെവാഗ് പരിഹാസവുമായി എത്തിയിരിക്കുന്നത്. രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി അടിച്ചത് താനല്ലെന്നും തന്റെ ബാറ്റാണെന്നുമാണ് സെവാഗ് പരിഹാസം. ഇങ്ങനെയെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്താണ് സെവാഗിന്റെ പരിഹാസം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.