Connect with us

Video Stories

നവജാത ശിശുവിന് ഗുരുതര വൈകല്യം; ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞില്ല

Published

on

ആലപ്പുഴ: ആലപ്പുഴയില്‍ നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു.
ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് കേസെടുത്തത്.അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധരണ വൈകല്യങ്ങളുമായി ജനിച്ചത്.

ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. വൈകല്യങ്ങള്‍ ഗര്‍ഭകാലത്തെ സ്‌കാനിംഗില്‍ ഡോക്ടര്‍മാര്‍ അറിയിച്ചില്ലെന്നാണ് ദമ്പതികളുടെ പരാതി. ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഭവത്തില്‍ കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Video Stories

കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

ഇന്ന്‌
വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. 

Published

on

കണ്ണൂര്‍ കല്ലേരിമലയില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. മാനന്തവാടിയില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി.ബസും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന്‌
വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.

ഇരുബസുകളിലുമായി ഉണ്ടായിരുന്ന 34 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരൂടെയും നില ഗുരുതരമല്ല. ഒരു ബസിലെ ഡ്രൈവറിന് മാത്രമാണ് സാരമായി പരിക്കേറ്റിട്ടുള്ളത്. അപകടം നടന്ന് അല്‍പസമയത്തിനുള്ളില്‍ തന്നെ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തുകയും പരിക്കേറ്റ ആളുകളെ ബസില്‍ നിന്ന് പുറത്തെത്തിച്ച് പേരാവൂര്‍, ഇരിട്ടി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ എത്തിക്കുകയുമായിരുന്നു.

താരതമ്യേന വീതി കുറഞ്ഞ റോഡാണ് അപകടം നടന്ന മേഖലയിലേത്. ഇതിനൊപ്പം മഴയും പെയ്യുന്നുണ്ടായിരുന്നു. ഡ്രൈവറുടെ കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇടിയുടെ ആഘാതത്തില്‍ ഒരു ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

Continue Reading

Health

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നു

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

Published

on

സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്‌ഐവി ബാധ കൂടുന്നതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. ലഹരി കുത്തിവയ്പ് ഉള്‍പ്പെടെ ഇതിനു കാരണമാകാമെന്നാണ് വിലയിരുത്തല്‍.

ആകെ എച്ച്‌ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു. എന്നാല്‍, പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വര്‍ധിക്കുന്നില്ല എന്നത് ആശ്വാസമാണെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വ്യക്തമാക്കി.

ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച്‌ഐവി പോസിറ്റിവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സ്വവര്‍ഗാനുരാഗം വഴിയും പുരുഷന്മാര്‍ക്കിടയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നുണ്ടെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.

2019ല്‍ 1211 പേര്‍ക്കാണ് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. 2024ല്‍ ഇത് 1065 ആയി കുറഞ്ഞു. ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. 2023ല്‍ ഇത് 1270 ആയിരുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഏറ്റവുമധികം എച്ച്‌ഐവി ബാധ. 2024ലെ 1065 എച്ച്‌ഐവി ബാധിതരില്‍ 805 പേരും പുരുഷന്മാരാണ് എന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കണക്ക് വ്യക്തമാക്കുന്നു.

Continue Reading

Video Stories

സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി, എം.വി ഗോവിന്ദന് രഹസ്യങ്ങള്‍ പുറത്താകുമോയെന്ന ഭയം; വി.ഡി സതീശന്‍

ഈ സാഹചര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം നടത്തിയെ മതിയാകൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നിലപാട് സര്‍ക്കാരും പാര്‍ട്ടിയും വേട്ടക്കാര്‍ക്കൊപ്പമാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

പി.പി ദിവ്യ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന ഭയവും വെപ്രാളവുമാണ് എം.വി ഗോവിന്ദന്. അതുകൊണ്ടാണ് നവീന്‍ ബാബുവിന്‍റെ വീട്ടിലെത്തി കുടുംബത്തിനൊപ്പമാണെന്ന് പറഞ്ഞതിനു പിന്നാലെ ജയിലില്‍ നിന്നും ഇറങ്ങിയ പി.പി ദിവ്യയെ സ്വീകരിക്കാന്‍ എം.വി ഗോവിന്ദന്‍ സ്വന്തം ഭാര്യയെ അയച്ചത്.

എന്തൊരു കാപട്യമാണിത്? സിബിഐ അന്വേഷണത്തെ എതിര്‍ക്കുമ്പോഴും സിപിഎം നവീന്‍ ബാബുവിന്‍റെ കുടുംബത്തിനൊപ്പമാണെന്ന് ഇപ്പോഴും ആവര്‍ത്തിക്കുന്ന എം.വി ഗോവിന്ദനും സിപിഎമ്മും കേരളത്തിന്‍റെ പൊതുബോധ്യത്തെയാണ് വെല്ലുവിളിക്കുന്നതെന്നും സതീശന്‍ ചൂണ്ടികാട്ടി.

പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാകാമെന്ന സംശയവുമാണ് അദ്ദേഹത്തിന്‍റെ ഭാര്യ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. കുടുംബാംഗങ്ങള്‍ എത്തുന്നതിന് മുമ്പ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതും ദുരൂഹമാണ്. നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ത്ത് കുറ്റക്കാരെ രക്ഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘവും ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം നടത്തിയെ മതിയാകൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയതു സംബന്ധിച്ച് അന്വേഷിക്കാത്തതില്‍ രാഷ്ട്രീയ ഇടപെടലുണ്ട്. പ്രശാന്തനെ സിപിഎം സംരക്ഷിക്കുന്നത് ബിനാമി കഥകള്‍ പുറത്തു വരാതിരിക്കാനാണ്. പ്രശാന്തന്‍ ആരുടെ ബിനാമിയാണെന്നതു പുറത്തു വന്നാല്‍ മുഖംമൂടികള്‍ അഴിഞ്ഞു വീഴും. അതുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

Continue Reading

Trending