Connect with us

india

തെങ്കാശിയില്‍ മലയാളി റെയില്‍വേ ജീവനക്കാരിക്കെതിരായ ലൈംഗികാതിക്രമം; ക്രൂരമായി മര്‍ദിച്ചതായി പിതാവ്

വ്യാഴം രാത്രി എട്ടുമണിയോടെയാണ് സംഭവം.

Published

on

തമിഴ്‌നാട്ടില്‍ മലയാളി റെയില്‍വേ ജീവനക്കാരിക്ക് നേരേ ആക്രമണം ഉണ്ടായ സംഭവത്തില്‍ അക്രമി യുവതിയെ ക്രൂരമായി മര്‍ദിച്ചെന്ന് യുവതിയുടെ പിതാവ്. മകളെ അക്രമി ചവിട്ടി വീഴ്ത്തി, ട്രാക്കിലൂടെ വലിച്ചിഴക്കുകയും മുഖത്തും തലയിലും മര്‍ദിച്ചതായും പിതാവ് വെളിപ്പെടുത്തി. സംഭവത്തില്‍ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.

തമിഴ്‌നാട്ടില്‍ തെങ്കാശി പാവൂര്‍ഛത്രം റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ യുവതിയാണ് ആക്രമണത്തിനിരയായത്. വ്യാഴം രാത്രി എട്ടുമണിയോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവതി തിരുനല്‍വേലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ആക്രമണം ബലാത്സംഗ ശ്രമമാണെന്നാണ് പൊലീസ് പറയുന്നത്.

റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. യുവതിയെ പ്രതി ക്രൂരമായി മര്‍ദിക്കുകയും കല്ല് കൊണ്ട് തലയില്‍ അടിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. അടിയുടെ ആഘാതത്തില്‍ യുവതിയുടെ തലയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതി പുറത്തേക്ക് ഓടുകയായിരുന്നു. പിന്തുടര്‍ന്ന അക്രമി റെയില്‍വേ ട്രാക്കിലൂടെ യുവതിയെ വലിച്ചിഴച്ചയ്ക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു എന്ന് പൊലീസ് പറഞ്ഞു. സാരമായി പരിക്കേറ്റ യുവതിയെ നാട്ടുകാരാണ് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിവാഹം വൈകിപ്പിക്കാന്‍ കുടുംബനിര്‍ദേശം; 19കാരന്‍ ആത്മഹത്യ ചെയ്തു

വിവാഹത്തെ കുറിച്ചുള്ള കുടുംബനിര്‍ദ്ദേശമാണ് യുവാവില്‍ മാനസിക സമ്മര്‍ദമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു.

Published

on

മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 19കാരന്‍ ആത്മഹത്യ ചെയ്ത് മരിച്ച സംഭവത്തില്‍ വിവാഹത്തെ കുറിച്ചുള്ള കുടുംബനിര്‍ദ്ദേശമാണ് യുവാവില്‍ മാനസിക സമ്മര്‍ദമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. നവംബര്‍ 30നാണ് ദുരന്തം വെളിവായത്.

ഝാര്‍ഖണ്ഡില്‍ നിന്നുള്ള യുവാവ് അവിടെയുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള നിയമപരമായ പ്രായപരിധിയായ 21 വയസ്സ് വരെ കാത്തിരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ നിര്‍ദേശം. ഈ തീരുമാനം യുവാവില്‍ കടുത്ത സമ്മര്‍ദമുണ്ടാക്കിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

നവംബര്‍ 30ന് വീട്ടിലെ സീലിങില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തി. കുടുംബാംഗങ്ങള്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

india

ചെന്നൈയില്‍ മെട്രോ ട്രെയിന്‍ തുരങ്കത്തില്‍ കുടുങ്ങിയ സംഭവം; യാത്രക്കാര്‍ നടന്ന് സ്‌റ്റേഷനിലെത്തി

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സെന്‍ട്രല്‍ മെട്രോ സ്‌റ്റേഷനും ഹൈക്കോടതി സ്‌റ്റേഷനും ഇടയിലുള്ള തുരങ്കപാതയില്‍ ട്രെയിന്‍ അപ്രതീക്ഷിതമായി നിശ്ചലമായത്.

Published

on

ചെന്നൈ: ചെന്നൈ മെട്രോയില്‍ സാങ്കേതിക തകരാര്‍ കാരണം ട്രെയിന്‍ തുരങ്കത്തിനുള്ളില്‍ നിലച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ റെയില്‍ പാതയിലൂടെ നടന്ന് സുരക്ഷിതമായി സ്‌റ്റേഷനിലെത്തേണ്ടി വന്ന സംഭവമാണ് ഇന്ന് പുലര്‍ച്ചെ ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സെന്‍ട്രല്‍ മെട്രോ സ്‌റ്റേഷനും ഹൈക്കോടതി സ്‌റ്റേഷനും ഇടയിലുള്ള തുരങ്കപാതയില്‍ ട്രെയിന്‍ അപ്രതീക്ഷിതമായി നിശ്ചലമായത്. ട്രെയിനിനുള്ളിലെ വൈദ്യുതി പെട്ടെന്ന് നിലച്ചതോടെ ഏകദേശം പത്ത് മിനിറ്റോളം യാത്രക്കാര്‍ കുടുങ്ങിയ നിലയിലായിരുന്നു. തുടര്‍ന്ന് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം യാത്രക്കാരെ ട്രെയിനില്‍നിന്നിറക്കി തുരങ്കത്തിലൂടെ 500 മീറ്റര്‍ അകലെയുള്ള ഹൈക്കോടതി മെട്രോ സ്‌റ്റേഷനിലേക്കാണ് നടന്ന് കൊണ്ടുപോയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നിരുന്നു. വിംകോ നഗറിനും ചെന്നൈ വിമാനത്താവളത്തിനും ഇടയിലുള്ള ചെന്നൈ മെട്രോയുടെ ബ്ലുലൈന്‍ ഭാഗത്താണ് തകരാര്‍ ഉണ്ടായത് എന്നു മെട്രോ റെയില്‍ അധികൃതര്‍ അറിയിച്ചു. തകരാറിലായ ട്രെയിന്‍ ഉടന്‍ ലൈനില്‍നിന്ന് മാറ്റിനിര്‍ത്തുകയും രാവിലെ 6.20 ഓടെ സര്‍വീസ് പൂര്‍ണ്ണമായും സാധാരണ നിലയിലാക്കുകയും ചെയ്തു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദം രേഖപ്പെടുത്തിയതായി ചെന്നൈ മെട്രോ റെയില്‍ അറിയിച്ചു

Continue Reading

india

എസ്ഐആര്‍ ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്റെില്‍ പ്രതിപക്ഷ പ്രതിഷേധം

ഇരുസഭകളിലും പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.

Published

on

ന്യൂഡല്‍ഹി: എസ്ഐആര്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഇരുസഭകളിലും പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയാണ് ആവശ്യങ്ങള്‍ ഉന്നയിച്ചത്.

എന്നാല്‍ നിര്‍ദ്ദിഷ്ട അനുമതിയില്ലാതെ വിഷയങ്ങള്‍ ഉയര്‍ത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടി ചെയര്‍മാന്‍ പ്രതിപക്ഷം നല്‍കിയ നോട്ടീസുകള്‍ തള്ളുകയായിരുന്നു. ഇന്നലെയും പ്രതിപക്ഷം സമാന ആവശ്യവുമായി നല്‍കിയ നോട്ടീസ് അംഗീകരിക്കപ്പെട്ടിരുന്നില്ല.

Continue Reading

Trending