gulf

വിസിറ്റ് വിസക്കാരുടെ പിഴ 50 ദിര്‍ഹമാക്കി കുറച്ച് യുഎഇ

By Test User

November 05, 2022

അബുദാബി: സന്ദര്‍ശക വിസയില്‍ എത്തി വിസയുടെ കാലാവധി കഴിഞ്ഞിട്ടും യുഎഇയില്‍ തങ്ങുന്നവരുടെ പ്രതിദിന പിഴ 50 ദിര്‍ഹമാക്കി കുറച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി 100 ദിര്‍ഹമാണ് പ്രതിദിന പിഴ ഈടാക്കിയിരുന്നത്. അതേസമയം റിസിഡന്റ്‌സ് വിസയിലുള്ളവര്‍ വിസയുടെ കാലാവധിക്കുശേഷവും തുടരുകയാണെങ്കില്‍ ഓരോ ദിവസവും 50 ദിര്‍ഹം പിഴ നല്‍കണം. നേരത്തെഇത് 25 ദിര്‍ഹമായിരുന്നു.

തൊഴിലിനുള്ള കാത്തിരിപ്പില്‍ വിസിറ്റ് വിസയില്‍ എത്തി വിസയുടെകാലാവധി കഴിഞ്ഞശേഷവും യുഎഇയില്‍ തുടരാന്‍ നിര്‍ബന്ധിതരാകുന്നവര്‍ക്ക് പുതിയ ഇളവ് വലിയ ആശ്വാസമാകും.