kerala
‘സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ല, വിമര്‍ശനം മാത്രം’; പോലീസ് റിപ്പോര്‍ട്ട് പുറത്ത്
കേസ് അവസാനിപ്പിക്കമെന്നും കോടതിയില്‍ സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം: ഭരണഘടനാ അവഹേളനം നടത്തിയ കേസില്‍ രാജിവെച്ച മന്ത്രി സജി ചെറിയാനെ കുറ്റവിമുക്തനാക്കി പോലീസ് റിപ്പോര്‍ട്ട്. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പോലീസ് തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
മന്ത്രി ഭരണഘടനയെയോ ഭരണഘടനാ ശില്‍പികളെയോ അപമാനിച്ചിട്ടില്ലെന്നും ബ്രിട്ടീഷുകാര്‍ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന, തൊഴിലാളി വര്‍ഗത്തെ ചൂഷണത്തിലേക്ക് ഇരയാക്കുന്നതാണ് എന്നുള്ള വിമര്‍ശനം മാത്രമാണ് സജി ചെറിയാന്‍ നടത്തിയതെന്ന് പോലീസ് നിഗമനം. അതനുസരിച്ചുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസ് അവസാനിപ്പിക്കമെന്നും കോടതിയില്‍ സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
kerala
പറമ്പില്‍ കോഴി കയറിയതിന് തര്‍ക്കം; വൃദ്ധ ദമ്പതികളെ മാരകമായി മര്‍ദിച്ച് അയല്‍വാസി
കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പള്ളിക്കുന്ന് ചുണ്ടക്കര തെക്കേപീടികയിലെ ടി. കെ. തോമസ് (58) ആണ് പിടിക്കപ്പെട്ടത്.
കല്‍പ്പറ്റ: പറമ്പില്‍ കോഴി കയറിയത് തര്‍ക്കമായി വൃദ്ധ ദമ്പതികളുടെ മാരകമായി മര്‍ദിച്ച അയല്‍വാസി പൊലീസ് പിടിയില്‍. കൈകള്‍ ഇരുമ്പ് വടി ഉപയോഗിച്ച് തല്ലി ഒടിക്കുകയായിരുന്നു. കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പള്ളിക്കുന്ന് ചുണ്ടക്കര തെക്കേപീടികയിലെ ടി. കെ. തോമസ് (58) ആണ് പിടിക്കപ്പെട്ടത്. ഒരാളെ ഹെല്‍മറ്റ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന തോമസിനെ വെള്ളിയാഴ്ച രാവിലെ കല്‍പ്പറ്റയില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ 24ാം തീയതി ലാന്‍സി തോമസിന്റെയും ഭാര്യ അമ്മിണിയുടെയും വീട്ടില്‍ കയറി ഇയാള്‍ ഇരുമ്പ് വടി ഉപയോഗിച്ച് മാരകമായി ആക്രമിക്കുകയായിരുന്നു. ആദ്യം ലാന്‍സിയെയാണ് ആക്രമിച്ചത്. അടി കൈകൊണ്ട് തടഞ്ഞപ്പോള്‍ ലാന്‍സിയുടെ ഇരു കൈകളുടെയും എല്ലുകള്‍ പൊട്ടി. അമ്മിണിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ വലതു കൈയിലെ എല്ലും പൊട്ടുകയായിരുന്നു. അമ്മിണിയുടെ തല, കൈ, കാല്‍ എന്നിവയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ഇപ്പോഴും ചികിത്സയില്‍ തുടരുന്നു. പതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്എച്ച്ഒ എം. എ. സന്തോഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിഷ്ണു, റോയ്, അസി. എസ്‌ഐമാരായ ഇബ്രാഹിം, ദീപ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശിഹാബ്, സിറാജ്, നിഷാദ്, കൃഷ്ണദാസ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
kerala
നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യശ്രമം
ഇന്ന് പുലർച്ചെ മദ്യലഹരിയിൽ ഇയാൾ കൈയിലെ ഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് വീണ്ടും വിവാദം രൂക്ഷമാകുന്നു. ഇന്ന് പുലർച്ചെ മദ്യലഹരിയിൽ ഇയാൾ കൈയിലെ ഞരമ്പ് മുറിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനാൽ പാലാരിവട്ടം പോലീസ് മണികണ്ഡനെ കസ്റ്റഡിയിൽ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ സമീപത്തെ കടയിൽ നിന്ന് ബ്ലേഡ് വാങ്ങി കൈ മുറിച്ചുവെന്നാണ് പോലീസ് വിവരം. തുടർചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് വീട്ടിലേക്ക് വിട്ടു.
കേസിൽ ഡിസംബർ 8-ന് വിധി പറയും എന്ന സാഹചര്യത്തിലാണ് ആത്മഹത്യശ്രമം നടന്നത്. മദ്യപിച്ച് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നയാളാണ് മണികണ്ഠനെന്ന് പൊലീസ് അറിയിച്ചു.
നടിയെ തട്ടിക്കൊണ്ടുപോയി ക്വട്ടേഷൻ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും പീഡിപ്പിക്കുകയും ചെയ്തതാണെന്നതാണ് കേസിലെ ആരോപണം. ഒന്നാം പ്രതി പൾസർ സുനിയും എട്ടാം പ്രതി ദിലീപും ഉൾപ്പെടെ ഒമ്പത് പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്.
kerala
സ്വര്‍ണവില കുത്തനെ ഉയര്‍ന്നു; ഗ്രാമിന് 125 രൂപയുടെ വര്‍ധനവ്
കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്ന് വീണ്ടും കുത്തനെ ഉയര്‍ന്നു. ഗ്രാമിന് 125 രൂപയുടെ വര്‍ധനവോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,900 രൂപയായി. ഇതോടെ പവന്റെ വിലയും 1,000 രൂപ ഉയര്‍ന്ന് 95,200 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഗണ്യമായി വര്‍ധിച്ച് ഗ്രാമിന് 9,785 രൂപ, പവന് 78,280 രൂപ എന്ന നിലയില്‍ എത്തി.
കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 65 രൂപ, പവന് 520 രൂപ എന്നിങ്ങനെയായിരുന്നു അന്നത്തെ ഉയര്‍ച്ച. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായി വില കുത്തനെ ഉയര്‍ന്നതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണം പുതിയ ഉയരങ്ങളിലേക്ക് നീങ്ങി.
ലോകവിപണിയിലും സ്വര്‍ണവില ശക്തമായ ഉയര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. സ്‌പോട്ട് ഗോള്‍ഡിന്റെ വില 4,219.23 ഡോളര്‍ ആയി ഉയര്‍ന്നപ്പോള്‍, 62.91 ഡോളറിന്റെ വര്‍ധനയാണ് 1.51 ശതമാനത്തിന്റെ നേട്ടമായി മാറിയത്. ഈ ആഴ്ച മാത്രം 3.6%, ഈ മാസം 5.2% എന്നിങ്ങനെ സ്വര്‍ണവില കുതിച്ചുയര്‍ന്നിരിക്കുകയാണ്.
വെള്ളിയുടെയും വില അന്താരാഷ്ട്ര വിപണിയില്‍ പുതിയ ഉയരങ്ങളിലേക്ക്. റെക്കോര്‍ഡ് നിരക്കായ 56.78 ഡോളറില്‍ വെള്ളിയുടെ വ്യാപാരം പുരോഗമിക്കുകയാണ്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകളും ഫെബ്രുവരി ഡെലിവറിക്കായി 1.3% ഉയര്‍ച്ച രേഖപ്പെടുത്തി.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിലയെ ആഗോളതലത്തില്‍ ഉയര്‍ത്തുന്നതിന്റെ പ്രധാന കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നു.
-
india15 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment19 hours agoആകാശഗംഗയെക്കാള് നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില് അധികൃതര്
-
kerala3 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചു
-
kerala2 days agoലേബര് കോഡും പിഎം ശ്രീ പോലെ എല്ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
india17 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില് നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
kerala3 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

