തിരുവനന്തപുരം: എസ് എഫ് ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനികളെ എസ് എഫ് ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തായി. വനിതാ മതിലിലും പ്രകടനത്തിലും പങ്കെടുക്കാത്തതിനാണ് വിദ്യാര്‍ത്ഥിനികളെ എസ് എഫ് ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയത്.കോളേജ് യൂണിയന്‍ നേതാക്കള്‍ വിദ്യാര്‍ത്ഥിനികളെ യൂണിയന്‍ മുറിയില്‍ വെച്ച് ചോദ്യം ചെയ്യുന്നതിന്റെ ശബ്ദരേഖയാണ് പുറത്തായത്. വനിതാമതിലിന്റെ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനിന്ന പെണ്‍കുട്ടികളെയാണ് നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നത്.