കൊച്ചി: ശബരിമലയിലെ അവകാശം പന്തളം രാജകുടുംബത്തില്‍ നിന്നെടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.

ജസ്റ്റിസ് ഋഷികേഷ് റോയ്, ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ശബരിമലയില്‍ പന്തളം കുടുംബത്തിന് അവകാശമില്ലെന്നും നിലവിലുള്ള അധികാരം അവരില്‍ നിന്നും എടുത്തുമാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.