Video Stories
ഷഫീഖിനും സഹോദരങ്ങള്‍ക്കും വലിയ സന്തോഷത്തിന്റെ ചെറിയ പെരുന്നാള്‍
ചെറിയ പെരുന്നാള്‍ ദിനത്തില്‍ കുഞ്ഞു ഷെഫീഖിന്റെ മനം നിറഞ്ഞു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പെരുമ്പിള്ളിച്ചിറയും തൊടുപുഴ അല്‍ഫിത്റ ഇസ്ലാമിക് പ്രീ സ്കൂളും ചേര്‍ന്ന് മൈലക്കൊമ്പ് മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷനില്‍ ഒരുക്കിയ പെരുന്നാള്‍ സമാഗമം 2017 ആദ്യമായി സഹോദരങ്ങളായ അസ്നി, ശെഫിന്‍, ഷെഫീഖ്, ആഷിഖ് എന്നിവരുടെ കൂടിച്ചേരലിന് വേദിയായി.
മലയാളി മനസ്സുകളെ ഏറെ നൊമ്പരപ്പെടുത്തിയ ഷഫീഖിനും സഹോരങ്ങള്‍ക്കും ഇത്തവണത്തെ ഈദുല്ഫിത്ര് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായി. മറ്റുള്ളവരോട് സംസാരിക്കാനായില്ലെങ്കിലും ഷഫീഖ് സഹോദരങ്ങളുടെ സ്നേഹ സാമിപ്യത്തില്‍ ഏറെ സന്തോവാനായിരുന്നു. രണ്ടാനമ്മയുടെ ക്രൂര പീഡനത്തിനിരയായ ഷഫീഖ് ഇപ്പോഴും അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജിലാണുള്ളത്. മൂത്ത സഹോദരങ്ങളായ അസ്നിയും ഷെഫിനും മുവാറ്റുപുഴ രണ്ടാര്‍കര യതീംഖാനയിലാണ്. ഇളയ സഹോദരന് ആഷിഖ് തൊടുപുഴ മൈലക്കൊമ്പ് മര് ആന്റ് ചൈല്‍ഡ് ഫൗണ്ടേഷനിലും. ആദ്യമായിട്ടായിരുന്നു നാലുപേരും സംഗമിക്കുന്നത്.
മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷനില്‍ സംഘടിപ്പിച്ച പെരുന്നാള്‍ സമാഗമത്തിനായി രാവിലെ 12 മണിയോടെ അസ്നിയും ഷെഫിനുമെത്തി. ആയ രാഗിണിക്കൊപ്പം ഷെഫീഖെത്തി. പൂക്കള്‍ നല്‍കിയും അത്തര്‍ പൂശിയും ആഷിഖും മദര്‍ ആന്റ് ചൈല്‍ഡിലെ അന്തേവാസികളും ചേര്‍ന്ന് ഹൃദ്യമായി സ്വീകരിച്ചു. ബാന്റു മേളവും മാപ്പിളപ്പാട്ടുമൊക്കെയായി മദറിലെ കുട്ടികള്‍ ആഘോഷം കൊഴുപ്പിച്ചു. സംഘാടകര്‍ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യയുമുണ്ട് മടങ്ങുമ്പോള്‍ ഷഫീഖിന്റെ ചിരിക്കുന്ന മുഖം എല്ലാവരുടെ മനസ്സിലും മായാതെ നിന്നു. മൈലക്കൊമ്പ് ദിവ്യ രക്ഷാലയത്തിലെ ഇരുന്നൂറോളം അന്തേവാസികള്‍ക്കും പെരുന്നാള്‍ സദ്യ നല്കി.
പെരുന്നാള്‍ സമാഗമത്തില്‍ കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി അദ്ധ്യക്ഷത വഹിച്ചു. സി.ഡബ്ല്യൂ.സി ചെയര്മാന് പി.ജി .ഗോപാലകൃഷ്ണന് നായര്‍ മുഖ്യാതിഥിയായിരുന്നു. ഫാ.ഫ്രാന്‍സീസ് ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എം.എ ഷുക്കൂര്‍, മുഹമ്മദ് ഇരുമ്പ്പാലം, രണ്ടാര്‍കര മീരാന്‍ മൗലവി, ജയിംസ് ചെട്ടിപ്പറമ്പില്‍, അഡ്വ.സണ്ണി തോമസ്, സിസ്റ്റര്‍ മെല്വിന്, ജോഷി മാത്യൂ, നിസാറുദ്ദീന്‍ ഖത്തര്‍, ജനപ്രതിനിധികാളായ മനോജ് തങ്കപ്പന്, കെ.വി.ജോസ് കീരിക്കാട്ട്, സിനോജ്, കെ.ജി.സിന്ധുകുമാര്‍, ജയിംസ് ചാക്കോ, സിജു.ഒ.പി, ഉഷ രാജശേഖരന്, ഷെമീന നാസര്‍, ബീമ അസ്സീസ്, അഡ്വ. ഇ.എസ് മൂസ, സലിം കൈപ്പാടം, ഉമ്മര്‍.കെ.കെ, ഷബീബ് .കെ.ഐ, എം.യു.ജമാല്‍, അജാസ് പുത്തന്‍പുര, ഷുക്കൂര്‍ മലയില്‍ എന്നിവര്‍ പങ്കെടുത്തു.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world1 day agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala1 day ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
Health1 day agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala3 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
Cricket1 day agoരാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
-
india2 days agoനൈജീരിയയിലെ സ്കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി

