kerala

രാജാവ് സഞ്ചരിക്കുന്ന വഴിയിലുടനീളം യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ തടങ്കലിലാക്കുകയാണ്: ഷാഫി പറമ്പില്‍

By webdesk14

February 13, 2023

‘രാജാവ്’ സഞ്ചരിക്കുന്ന വഴിയിലുടനീളം യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ തടങ്കലിലാക്കുകയാണ് എംഎല്‍എ ഷാഫി പറമ്പില്‍. ഇന്നലെ പെരുമ്പാവൂരില്‍ യുത്ത് കോണ്‍ഗ്രസ്സ് രക്തസാക്ഷി അനുസ്മരണവും മണ്ഡലം സമ്മേളനവും തടഞ്ഞ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ കോട്ടയത്തും ഇന്ന് പുലര്‍ച്ചെ 3 മണിക്ക് പാലക്കാടും ആലത്തൂരിലും വീട് വളഞ്ഞ് വീട്ട്കാരെ പരിഭ്രാന്തരാക്കി കരുതല്‍ തടങ്കലെന്ന ഓമനപ്പേരില്‍ നിരവധി യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരിക്കുകയാണ് ചെയ്തതെന്നും കൂട്ടിചേര്‍ത്തു.

‘രാജാവിന്’ കരിങ്കൊടി പേടിയാണെങ്കില്‍ രണ്ട് വഴിയേ ഉള്ളൂ. ഒന്നുകില്‍ ക്ലിഫ് ഹൗസിലിരിക്കാം, അല്ലെങ്കില്‍ അമിത നികുതി കുറക്കാം. പെണ്‍കുട്ടികളെ വരെ കഴുത്തില്‍ പിടിച്ച് വലിക്കുന്ന പോലീസ് രാജ് കൊണ്ട് ഞങ്ങളെ നിശ്ശബ്ദരാക്കാം എന്ന് കരുതണ്ടന്നും, പ്രതിഷേധങ്ങള്‍ തുടരുമെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.