രണ്ടാം വിവാഹമോചനം സംബന്ധിച്ച് സോഷ്യല്‍മീഡിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ നടി ശാന്തി കൃഷ്ണ. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടി വാര്‍ത്തക്കെതിരെ പ്രതികരിച്ചത്.

സിനിമയ്ക്ക് വേണ്ടിയാണ് താന്‍ കുടുംബജീവിതം ഉപേക്ഷിച്ചത് എന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. എന്നാല്‍ കുടുംബജീവിതത്തിന് വേണ്ടി രണ്ടു വട്ടം സിനിമ ഉപേക്ഷിച്ചയാളാണ് താന്‍. അങ്ങനെയുള്ള ഞാന്‍ ഈ പ്രായത്തില്‍ ഭര്‍ത്താവിനെയും മക്കളെയും സിനിമയ്ക്കു വേണ്ടി ഉപേക്ഷിക്കുമോ? അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതെല്ലാം നുണക്കഥകളാണ്. ആരാണ് ഇങ്ങനെ നുണകള്‍ പടച്ചു വിടുന്നതെന്നും ശാന്തികൃഷ്ണ ചോദിക്കുന്നു.

ആദ്യവിവാഹബന്ധം വേര്‍പെടുത്തിയപ്പോള്‍ വേര്‍പിരിയലിന്റെ വേദന നന്നായി മനസിലാക്കിയിരുന്നു. ഒരു വട്ടം കൂടി അത്തരത്തില്‍ തന്നെ ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. വിവാഹജീവിതത്തിനുവേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും ഒരുക്കവുമായിരുന്നു. എന്നിട്ടും അതു സംഭവിച്ചു. നമ്മള്‍ ആഗ്രഹിക്കുന്നതല്ലല്ലോ ജീവിതത്തില്‍ സംഭവിക്കുകയെന്നും ശാന്തികൃഷ്ണ പറയുന്നു.