ഷാര്‍ജ: അമിത വേഗതയില്‍ വാഹനമോടിച്ച യു.എ.ഇ സ്വദേശി ഷാര്‍ജയില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് മലീഹ റോഡിലുണ്ടായ അപകടത്തില്‍ വാഹനമോടിച്ച 28-കാരന്‍ മരണത്തിനു കീഴടങ്ങിയത്. കൂടെയുണ്ടായിരുന്നയാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

രാവിലെ എട്ടരയോടെ അല്‍ധൈദില്‍ നിന്ന് ഷാര്‍ജയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ഷാര്‍ജ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം അറിയിച്ചു. പരമാവധി വേഗത്തില്‍ ഓടിക്കുന്നതിനിടെ ഇയാള്‍ക്ക് സ്റ്റിയറിങിന്മേലുള്ള നിയന്ത്രണം നഷ്ടമാവുകയും കാര്‍ പലതവണ കീഴ്‌മേല്‍ മറിയുകയും ചെയ്യുകയായിരുന്നു. റോഡിന്റെ എതിര്‍വശത്തു ചെന്നാണ് കാര്‍ നിന്നത്.

പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് തെളിഞ്ഞു.