kerala
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് പാട്ടത്തിന് നല്‍കിയതിനെ പിന്തുണച്ച് ശശി തരൂര്‍
തിരുവനന്തപുരം എയര്‍പോര്‍ട്ട് വിഷയത്തില്‍ എന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് തരൂര്‍ വ്യക്തമാക്കി.
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് ശശി തരൂര്‍ എംപി. നടത്തിപ്പ് സ്വകാര്യകമ്പനിക്ക് നല്‍കുന്നതിനെ നേരത്തെ ശശി തരൂര്‍ പിന്തുണച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കി.
തിരുവനന്തപുരം എയര്‍പോര്‍ട്ട് വിഷയത്തില്‍ എന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്ന് തരൂര്‍ വ്യക്തമാക്കി. വോട്ടര്‍മാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷന്‍ കഴിഞ്ഞാല്‍ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ എന്നെ ഉള്‍പ്പെടുത്തേണ്ടെന്നും തരൂര്‍ വ്യക്തമാക്കി. മുമ്പ് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖം ഉള്‍പ്പെടുത്തിയാണ് തരൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. തന്റെ സഹപ്രവര്‍ത്തകര്‍ അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ അവരോട് വിശദീകരിച്ചരുന്നേനെയന്നും അദ്ദേഹം പറഞ്ഞു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
My position on the Airport has been consistent since before the elections. I am not a politician who says one thing to the voters and something else afterwards for political convenience. This video was done last year before the election. Had my colleagues consulted me before taking a negative stand, I would have explained my views to them. I am speaking in the best interests of my constituency. As its MP, that is my job.
തിരുവനന്തപുരം എയർപോർട്ട് വിഷയത്തിൽ എന്റെ നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണ്. വോട്ടർമാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിൽ എന്നെ ഉൾപ്പെടുത്തേണ്ടതില്ല. ഈ വീഡിയോ ഒരു വർഷം മുൻപ് എടുത്തതാണ്. എന്റെ സഹപ്രവർത്തകർ മറ്റൊരു നിലപാട് എടുക്കുന്നതിന് മുൻപ് എന്നോട് എന്റെ അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ ഞാൻ കൃത്യമായും എന്റെ നിലപാട് അവരോട് വിശദീകരിക്കുമായിരുന്നു. എന്റെ നിയോജകമണ്ഡലത്തിന്റെ താല്പര്യത്തിന് വേണ്ടിയാണ് ഞാൻ നിലപാടെടുത്തിട്ടുള്ളതും അതിനെക്കുറിച്ച് സംസാരിക്കുന്നതും. ഒരു എം പി എന്ന നിലയിൽ എന്റെ ജോലിയാണ് അത്.
kerala
തിരുവനന്തപുരം ബോണക്കാട് വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ മൂന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കാണാതായി
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരാണ് കാണാതായവര്‍
തിരുവനന്തപുരം: കടുവകളുടെ എണ്ണം രേഖപ്പെടുത്തുന്നതിനിടെ ബോണക്കാട് ഉള്‍വനത്തില്‍ പോയ മൂന്ന് ഫോറസ്റ്റ് വകുപ്പ് ജീവനക്കാരെ കാണാതായിരിക്കുകയാണ്. ഇവര്‍ക്കായി വ്യാപകമായ തിരച്ചില്‍ തുടരുകയാണെന്ന് വകുപ്പ് അറിയിച്ചു.
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരാണ് കാണാതായവര്‍. ഇന്നലെ രാവിലെ ഇവര്‍ കടുവകളുടെ എണ്ണം എടുക്കല്‍ പതിവ് സര്‍വേയുടെ ഭാഗമായി ബോണക്കാട് വനത്തിലേക്ക് കയറി. എന്നാല്‍ വൈകുന്നേരത്തോടെ അവരുടെ മൊബൈല്‍ ഫോണ്‍ ബന്ധം നഷ്ടപ്പെട്ടു.
തുടര്‍ന്ന് ഇവരെക്കുറിച്ച് വിവരം ലഭ്യമാകാതെ വന്നതോടെ റാപ്പിഡ് റിസ്‌പോണ്‍സ് ടീം (RRT) അംഗങ്ങളെയും മറ്റു വനപാലകരെയും ഉള്‍പ്പെടുത്തി രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചു. ബോണക്കാട് പ്രദേശം കേരള-തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന ദുഴര്‍ഘട പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വെല്ലുവിളിയോടെയാണ് നടത്തുന്നത്.
വനവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് തുടരുന്ന തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്.
kerala
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴമുന്നറിയിപ്പിന്റെ ഭാഗമായി നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.
മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മലയോരവും തീരദേശ പ്രദേശങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികാരികള്‍ നിര്‍ദേശിച്ചു. ഇതേസമയം, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
kerala
കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്‍ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്‍സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.
-
kerala13 hours ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala15 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india11 hours ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala12 hours agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala3 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports2 days agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം

