കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയുടെ കേസുകളിലാണ് ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. ഇരു കേസുകളിലും ശിവശങ്കറിന്റെ അറസ്റ്റ് സിംഗിള്‍ ബഞ്ച് 23 വരെ തടഞ്ഞിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലാണ് ശിവശങ്കറെ ചോദ്യം ചെയ്തിട്ടുള്ളത്.
ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ചോദ്യം ചെയ്യല്‍ ഒഴിവാക്കാനുള്ള തിരക്കഥ ആയിരുന്നു ആശുപത്രി വാസമെന്നുമാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്നാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
അതേസമയം, താന്‍ രാഷ്ട്രീയ കളിയുടെ ഇരയാണെന്നും അന്വേഷണത്തിന്റെ പേരില്‍ തന്നെ മാനസികമായ പീഡനത്തിനിരയാക്കുകയാണെന്നും ശിവശങ്കറും കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുള്ള ശിവശങ്കറിന് സ്വര്‍ണ്ണക്കള്ളക്കടത്തിനെക്കുറിച്ച് അറിയാതിരിക്കാന്‍ സാധ്യതയില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വിലയിരുത്തല്‍.
Be the first to write a comment.